ഉദ്യോഗസ്​ഥർക്കെതിരെ നടപടി സ്വീകരിക്കുക ^വ്യാപാരി വ്യവസായി കോൺഗ്രസ്​

ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക -വ്യാപാരി വ്യവസായി കോൺഗ്രസ് തിരുവനന്തപുരം: ജില്ല വ്യവസായവകുപ്പി​െൻറ പീഡനങ്ങളിൽ മനംനൊന്ത് വേളി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ മെറ്റാകെയർ അലുമിനിയം ഫാബ്രിക്കേഷൻ കമ്പനി എം.ഡി സുരേഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ആത്മഹത്യക്ക് കാരണക്കാരായ വ്യവസായവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. മാതൃക പരമായി ശിക്ഷാനടപടികൾ ഉണ്ടാകണമെന്നും വകുപ്പ് മന്ത്രിയോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. ജില്ല പ്രസിഡൻറ് പന്നങ്ങോട്ടുകോണം വിജയൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പാളയം അശോക്, ട്രഷറർ കച്ചപ്പുറം തങ്കപ്പൻ, വൈസ് പ്രസിഡൻറുമാരായ പാപ്പനംകോട് സതീഷ്, വനജ രാജേന്ദ്ര ബാബു, സെക്രട്ടറിമാരായ സിന്ധു രഘുനാഥ്, പൂന്തുറ വില്യം, ഷെർലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.