ആയുർവേദ കോളജ്- കുന്നുംപുറം റോഡ് നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും ^വി.എസ്​. ശിവകുമാർ എം.എൽ.എ

ആയുർവേദ കോളജ്- കുന്നുംപുറം റോഡ് നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും -വി.എസ്. ശിവകുമാർ എം.എൽ.എ തിരുവനന്തപുരം: ആയുർവേദ കോളജ്--കുന്നുംപുറം റോഡ് നിർമാണത്തിലുണ്ടായിരുന്ന തടസ്സങ്ങൾ പരിഹരിച്ച് പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ അറിയിച്ചു. 2.34 കോടി ചെലവഴിച്ച് റോഡ് വീതികൂട്ടി നവീകരിക്കുന്നതിന് ആയുർവേദ കോളജിൽനിന്ന് ഭൂമി വിട്ടുനൽകുന്നതിനുള്ള എൻ.ഒ.സി ഉടൻ ലഭ്യമാക്കും. ആയുർവേദ കോളജ് ആശുപത്രി കാൻറീനുവേണ്ടി പുതിയ കെട്ടിടം നിർമിക്കുന്നതുസംബന്ധിച്ച് ആശുപത്രി വികസനസമിതി യോഗം ഉടൻ വിളിച്ചുചേർത്ത് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് ആയുർവേദ കോളജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. റോഡ് വികസനത്തെത്തുടർന്ന് സ്വിവറേജ് മാൻഹോൾ കോളജ് കോമ്പൗണ്ടിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ പൊതുമരാമത്ത്് വകുപ്പ് സ്വീകരിക്കും. വാട്ടർ അതോറിറ്റി രണ്ടുവശത്തുകൂടെയും പുതിയ ലൈനുകൾ സ്ഥാപിച്ച് കുടിവെള്ളവിതരണ സംവിധാനം മെച്ചപ്പെടുത്തും. ഭാവിയിൽ റോഡ് വെട്ടിപ്പൊളിക്കാതിരിക്കാൻ ബി.എസ്.എൻ.എൽ, കെ.എസ്.ഇ.ബിയുമായി സഹകരിച്ച് പുതിയ ഡക്ടുകൾ സ്ഥാപിച്ച് പുതിയ ലൈനുകൾ ഇടുമെന്നും എൽ.എ അറിയിച്ചു. യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) വി.ആർ. വിനോദ്, പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ, സ്പെഷൽ ബിൽഡിങ്സ് എക്സിക്യൂട്ടിവ് എൻജിനീർ മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.