അഞ്ച്​ കിലോ കഞ്ചാവുമായി മൂന്ന്​ പേർ എക്​സൈസ്​ പിടിയിൽ

തിരുവനന്തപുരം: ഒാേട്ടായിൽ അഞ്ച് കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്നംഗസംഘം എക്സൈസി​െൻറ പിടിയിലായി. ആക്കുളം ഭാഗത്തുനിന്ന് ഓട്ടോയിൽ ബീമാപള്ളി ഭാഗത്തേക്ക് കടത്തിക്കൊണ്ട് പോകുകയായിരുന്ന അഞ്ച് കിലോഗ്രാം കഞ്ചാവുമായി കൊല്ലം,പുനലൂർ സ്വദേശികളായ പ്രദീപ്‌, ബിനു, വിജീഷ് എന്നിവരാണ് പിടിയിലായത്. ഒഡിഷ, മധ്യപ്രദേശ്‌ എന്നിവിടങ്ങളിൽനിന്ന് തെക്കൻ കേരളത്തിൽ കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണികളാണ് പിടിയിലായവരെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. ഇവർ കഴിഞ്ഞ കുറച്ചുമാസങ്ങളായി എക്‌സൈസി​െൻറ നിരീക്ഷണത്തിലായിരുന്നു.എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. അനികുമാർ, ഇൻസ്‌പെക്ടർ സി.കെ. അനിൽകുമാർ പ്രിവൻറീവ് ഓഫിസർമാരായ ജി. രാജൻ, വി.എസ്. ദീപുകുട്ടൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ എസ്. രാജേഷ്കുമാർ, വി.ആർ. ബിനുരാജ്, എസ്. കൃഷ്ണപ്രസാദ്‌, എസ്. ശിവൻ, എ. ജസീം, ആർ. രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഓട്ടോയും പിടിച്ചെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.