കല്ലറ രാജീവിനെ മർദിച്ച എസ്.ഐയെ സംരക്ഷിക്കരുത് ^ജില്ല കോണ്‍ഗ്രസ് കമ്മിറ്റി

കല്ലറ രാജീവിനെ മർദിച്ച എസ്.ഐയെ സംരക്ഷിക്കരുത് -ജില്ല കോണ്‍ഗ്രസ് കമ്മിറ്റി തിരുവനന്തപുരം: പൊതുപ്രവര്‍ത്തകനും ഡി.സി.സി അംഗവുമായ കല്ലറ രാജീവിനെ അകാരണമായി തല്ലിച്ചതച്ച പാങ്ങോട് എസ്.ഐക്കെതിരെ അച്ചടക്കനടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ഡി.സി.സി അധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍. തുമ്പോട് മുടിപ്പുര ക്ഷേത്രോത്സവത്തിനിടെ യുവാവിനെ ക്രൂരമായി മർദിച്ച പൊലീസി​െൻറ നടപടി രാജീവ് ചോദ്യംചെയ്തതാണ് മർദനത്തിന് കാരണം. പൊലീസ് സേനയിലെ ക്രിമിനലുകളുടെ ഗണത്തില്‍പ്പെടുത്താന്‍ യോഗ്യനാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥനെ ക്രമസമാധാനചുമതലയില്‍ നിലനിര്‍ത്തുന്നത് ആരുടെ പിന്തുണ കൊണ്ടാണെങ്കിലും പ്രതിഷേധാര്‍ഹമാണെന്നും ഡി.സി.സി അധ്യക്ഷന്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.