ബസും കാറും കൂട്ടിയിടിച്ച് വിദ്യാർഥിനിക്കും മാതാവിനും പരിക്ക്

വെഞ്ഞാറമൂട്: ബസും കാറും കൂട്ടിയിടിച്ച് മാതാവിനും മകൾക്കും പരിക്കേറ്റു. പാറയ്ക്കൽ സ്വദേശിയും ഗോകുലം മെഡിക്കൽ കോളജ് ജീവനക്കാരിയുമായ ഷീബ (35), മകൾ ആവണി (14) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 8.30ന് വെഞ്ഞാറമൂട്ടിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.