സായാഹ്​ന ഒ.പി; സർക്കാർ ഡോക്​ടർമാർ ഇന്നുമുതൽ അനിശ്ചിതകാല സമരത്തിലേക്ക്​

തിരുവനന്തപുരം: ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കാതെ പുതുതായി ആരംഭിച്ച കുടുംബാരോഗ്യകേന്ദ്രങ്ങളിൽ സായാഹ്ന ഒ.പി ആരംഭിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ വെള്ളിയാഴ്ച മുതൽ അനിശ്ചിതകാല സമരം ആരംഭിക്കും. അത്യാഹിത വിഭാഗങ്ങൾ ഒഴികെ ഒ.പികൾ പ്രവർത്തിക്കില്ലെന്ന് കേരള ഗവൺമ​െൻറ് മെഡിക്കൽ ഒാഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) ചൂണ്ടിക്കാട്ടി. മുന്നൊരുക്കമില്ലാതെ കുടുംബാരോഗ്യകേന്ദ്രങ്ങളിൽ സായാഹ്ന ഒ.പികൾ തുടങ്ങിയതിൽ പ്രതിഷേധിച്ച് ജോലിയിൽനിന്ന് വിട്ടുനിന്ന പാലക്കാട് കുമരംപുത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ. ലതികയെ സസ്പ​െൻറ് ചെയ്യുകയും രണ്ട് ഡോക്ടർമാർക്ക് നോട്ടീസ് നൽകുകയും ചെയ്തതിനെത്തുടർന്നാണ് സർക്കാർ ഡോക്ടർമാരുടെ സംഘടന അനിശ്ചിതകാല സമരത്തിലേക്ക് കടന്നത്. നിലവിൽ രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് രണ്ടുവരെയാണ് ഒ.പികൾ പ്രവർത്തിക്കുന്നത്. ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം അനുസരിച്ച് ഒന്നുമുതൽ നാലുവരെ ഡോക്ടർമാരാണ് ഒ.പിയിൽ ഡ്യൂട്ടി ചെയ്യുന്നത്. ഇത്രയും ഡോക്ടർമാരെ വെച്ച് ഒ.പി വൈകുന്നേരം ആറുവരെ നീട്ടണമെന്നാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. ഇൗ സാഹചര്യത്തിലാണ് സമരമെന്ന് കെ.ജി.എം.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ജിതേഷ് പറഞ്ഞു. സമരത്തോട് അനുഭാവമുണ്ടെങ്കിലും സ്പെഷലിസ്റ്റ് ഡോക്ടർമാർ സമരത്തിൽ പെങ്കടുക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.