സംഘർഷത്തിൽ പൊലീസിന്​ പരിക്കേറ്റ സംഭവം: മൂന്നുപേരെ റിമാൻഡ് ചെയ്തു

കുളത്തൂപ്പുഴ: ചോഴിയക്കോട് ജങ്ഷനിൽ പൊലീസും നാട്ടുകാരുമായുണ്ടായ സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റ സംഭവത്തിൽ രണ്ടുദിവസങ്ങളിലായി പ്രദേശത്തുനിന്ന് പിടികൂടിയവരിൽ മൂന്നുയുവാക്കളെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചോഴിയക്കോട് സ്വദേശികളായ സജിൻ, നസീർ, അനീഷ് എന്നിവരെയാണ് ബുധനാഴ്ച രാത്രി വൈകി പുനലൂർ ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് കോടതിയിൽ ഹാജരാക്കിയത്. ബൈക്ക് മോഷണത്തിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് കൗമാരക്കാരെ നാട്ടുകാർ തടഞ്ഞുെവച്ച് പൊലീസിന് വിവരമറിയിച്ചിട്ടും കസ്റ്റഡിയിലെടുക്കാൻ വൈകിയെത്തിയതോടെയുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പൊലീസിനെ ആക്രമിച്ച് പരിക്കേൽപിച്ചവരെ കണ്ടെത്താനായി പ്രദേശത്ത് പൊലീസ് വ്യാപക തെരച്ചിൽ നടത്തുകയും നിരവധിപേരെ പിടികൂടുകയും ചെയ്തു. എന്നാൽ സംഭവവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ മൂന്നുപേരെയാണ് കോടതിയിൽ ഹാജരാക്കിയതെന്ന് കുളത്തൂപ്പുഴ പൊലീസ് പറഞ്ഞു. കൂടാതെ കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിക്കുകയും സംഘം ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തെന്ന പേരിൽ കണ്ടാലറിയാവുന്ന ഇരുപത്തിനാല് പേരുടെ പേരിൽ കേസ് എടുത്തിട്ടുള്ളതായും സി.ഐ സി.എൽ. സുധീർ അറിയിച്ചു. നാലമ്പല സമർപ്പണം ഇന്ന് കുളത്തൂപ്പുഴ: പുനരുദ്ധാരണം പൂർത്തിയാക്കിയ കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രത്തിലെ നാലമ്പലം വെള്ളിയാഴ്ച നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ നാടിന് സമർപ്പിക്കും. വൈകീട്ട് നാലിന് ക്ഷേത്ര വേദിയിൽ നടക്കുന്ന ചടങ്ങ് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. ബാലശാസ്താ സാന്ത്വന സഹായനിധി വിതരണം എൻ.കെ. േപ്രമചന്ദ്രൻ എം.പി നിർവഹിക്കും. തമിഴ്നാട് റവന്യൂ മന്ത്രി ആർ. ബി. ഉദയകുമാർ മുഖ്യാതിഥിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.