വീട്ടമ്മയുടെ വിരലിൽ ഇരുമ്പ് പൈപ്പിൻ കഷണം കുടുങ്ങി

വെഞ്ഞാറമൂട്: വീട്ടമ്മയുടെ കൈവിരലിൽ ഇരുമ്പ് പൈപ്പിൻ കഷണം കുടുങ്ങിയതിനെത്തുടർന്ന് ഫയർഫോഴ്‌സ് ഊരിമാറ്റി. കാരേറ്റ് കുഴിവിള വീട്ടിൽ ശാരദയുടെ (86) വിരലിൽ കുടുങ്ങിയ പൈപ്പിൻ കഷണമാണ് വെഞ്ഞാറമൂട് ഫയർഫോഴ്സ് ഊരിമാറ്റിയത്. ഒറ്റക്ക് താമസിക്കുന്ന ഇവർ ഒരാഴ്ച മുമ്പാണ് ഇരുമ്പ് പൈപ്പിൻതുണ്ട് വിരലിൽ ഇട്ടത്. തുടർന്ന് വിരൽ മുറിയുകയും നീര് വരുകയും ചെയ്തു. വേദന അസഹ്യമായതിനെത്തുടർന്ന് ഇവർ വാമനപുരം സർക്കാർ ആശുപത്രിയിൽ എത്തിയെങ്കിലും ഇരുമ്പ് പൈപ്പിൻ തുണ്ട് ഊരി മാറ്റാനായില്ല. തുടർന്ന് ഫയർഫോഴ്സിൽ വിവരമറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് സംഘമെത്തി ഊരിമാറ്റി. ആശുപത്രിയിൽ പ്രാഥമികചികിത്സ നൽകി വിട്ടയച്ചു. tvr vjmd16 കാരേറ്റ് കുഴിവിള വീട്ടിൽ ശാരദയുടെ (86) വിരലിൽ കുടുങ്ങിയ പൈപ്പിൻ കഷണം വെഞ്ഞാറമൂട് ഫയർഫോഴ്സ് ഊരിമാറ്റുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.