മുച്ചക്ര ബൈക്ക് വിതരണം നടന്നു; യു.ഡി.എഫ് നിരാഹാരം അവസാനിപ്പിച്ചു

വെള്ളറട: മുച്ചക്ര ബൈക്ക് വിതരണം നടന്നതിനെതുടർന്ന് യു.ഡി.എഫ് നടത്തിവന്ന നിരാഹാരം അവസാനിപ്പിച്ചു. നിരാഹാരം കിടന്ന ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജുവിന് മുൻ എം.എൽ.എ എ.ടി. ജോര്‍ജ് നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിച്ചു. വികലാംഗര്‍ക്ക് മുച്ചക്ര ബൈക്ക് വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസ് അംഗങ്ങളും വികലാംഗരും ചേര്‍ന്ന് നിരാഹാരസമരം ആരംഭിച്ചത്. നേരത്തേ ബ്ലോക്ക് പഞ്ചായത്തില്‍ വികലാംഗര്‍ക്ക് മുച്ചക്ര ബൈക്ക് നല്‍കാൻ തീരുമാനിച്ചിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് േപ്രാജക്ട് പാസാക്കിയത്. 36 അംഗപരിമിതരെ തെരഞ്ഞെടുക്കുകയും പരിശീലനം നല്‍കുകയും ചെയ്തിരുന്നു. ഇതിനായി ബൈക്കുകൾ ബ്ലോക്ക് പഞ്ചായത്തില്‍ എത്തിച്ചെങ്കിലും വിതരണം നടന്നില്ല. ബൈക്കുകള്‍ ഉടൻ വിതരണം ചെയ്യണമെന്ന് അർഹരായവർ ആവശ്യപ്പെട്ടപ്പോള്‍ നിഷേധാത്മക നിലപാടായിരുന്നു അധികൃതർ സ്വീകരിച്ചിരുന്നത്. ഇതിനെതുടർന്നായിരുന്നു നിരാഹാരം. ഡി.സി.സി സെക്രട്ടറിമാരായ പാറശ്ശാല സുധാകരന്‍, സോമന്‍കുട്ടിനായര്‍, മഞ്ചവിളാകം ജയകുമാര്‍, അമ്പലത്തറ ഗോപന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറുമാരായ വിജയചന്ദ്രന്‍, കോല്ലിയോട് സത്യനേശന്‍, യു.ഡി.എഫ് പാറശ്ശാല നിയോജകമണ്ഡലം ജനറല്‍ കണ്‍വീനര്‍ കെ. ദസ്തഗീര്‍, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ കുടപ്പനമൂട് ഷാജഹാന്‍, അരുണ്‍ സി.പി, പ്രവാസി റിട്ടേണ്‍ കോണ്‍ഗ്രസ് ജില്ല സെക്രട്ടറി കെ.ജി. മംഗള്‍ദാസ്, സേവാദള്‍ ജില്ല ചെയര്‍മാന്‍ മലയില്‍ രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എല്‍.കെ. കുമാരി, ജോയിസ്, ഒറ്റശേഖരമംഗലം പഞ്ചായത്ത് പ്രസിഡൻറ് അജയകുമാര്‍, കോണ്‍ഗ്രസ് ബ്ലോക് പ്രസിഡൻറ് പൂഴനാട് രാജന്‍, മണലി സ്റ്റാന്‍ലി എന്നിവർ സംസാരിച്ചു ബൈക്കി​െൻറ വിതരണ ഉദ്ഘാടനം ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. ആര്‍.സി ബുക്കുകൾ കോണ്‍ഗ്രസ് അംഗങ്ങള്‍ േചര്‍ന്ന് വിതരണം ചെയ്തു. 36 മുച്ചക്ര ബൈക്കുകളാണ് വിതരണം ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.