സർക്കാറി​െൻറ മദ്യനയം കേരളത്തിന് അപമാനകരമെന്ന് എം. വിൻസെൻറ്

കോവളം: പിണറായി സർക്കാറി​െൻറ മദ്യനയം കേരളത്തിന് അപമാനമാണെന്ന് എം. വിൻസ​െൻറ് എം.എൽ.എ. ബൈപാസിൽ മുട്ടത്തറ ശ്രീ ബാലകൃഷ്ണ ക്ഷേത്രത്തിന് എതിർവശത്തായി പുതുതായി ആരംഭിച്ച ബിവറേജസ് ഔട്ട്ലെറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ് അമ്പലത്തറ മണ്ഡലം പ്രസിഡൻറ് പഴഞ്ചിറ മാഹീ​െൻറ നേതൃത്വത്തിൽ നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേമം ബ്ലോക്ക് സെക്രട്ടറി പരുത്തിക്കുഴി സിയാദ് അധ്യക്ഷത വഹിച്ചു. നേതാക്കളായ കമ്പറ നാരായണൻ, ജി.വി. ഹരി, ദേവരാജൻ, മുട്ടത്തറ മോഹനൻ, സഞ്ജയ്, ജയേന്ദ്രൻ, സതീശൻ, ദേവൻ, അച്യുതൻ നായർ, നേമം സജീർ, സദ്ദാം, മനു, യൂസഫ്, അനസ്, ഹേമജിത്ത്, വപിൻ, ഷെഫീക്ക്, അലി എന്നിവർ സംസാരിച്ചു. മുട്ടത്തറ സർവിസ് സഹകരണ ബാങ്ക് പെരുനെല്ലി ശാഖ ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: മുട്ടത്തറ സർവിസ് സഹകരണ ബാങ്ക് ഏഴാമത് ശാഖ പെരുനെല്ലിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് എസ്. സലിം അധ്യക്ഷത വഹിച്ചു. കിലെ ചെയർമാൻ വി. ശിവൻകുട്ടി ആദ്യ നിക്ഷേപം സ്വീകരിച്ചു. വായ്പാ വിതരണം സി.പി.െഎ ജില്ല സെക്രട്ടറി ജി.ആർ. അനിൽ, ആദ്യ സ്വർണ വായ്പ സഹകരണ അസി. രജിസ്ട്രാർ നിസാമുദ്ദീനും കിളിക്കൂട് നിക്ഷേപം സ്വീകരിക്കൽ അസി. രജിസ്ട്രാർ എ.ഷെറീഫും നടത്തി. ബാങ്ക് സെക്രട്ടറി എസ്. ബീന റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.എം ചാല ഏരിയ സെക്രട്ടറി എസ്.എ. സുന്ദർ, കൗൺസിലർ കുമാരി എസ്.ആർ. അഞ്ജു, ഭരണസമിതി അംഗങ്ങളായ ജെയിംസ് ഫെർണാണ്ടസ്, വി. ഷാജി, ശശിധരൻ നായർ, എൻ.സി. പ്രിയൻ, ബി. രാജശേഖരൻനായർ, തുടങ്ങിയവർ സംസാരിച്ചു. ഭരണ സിതി അംഗം എം.കെ. സിനുകുമാർ സ്വാഗതവും ബി. രാധമ്മ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.