കായികാധ്യാപനവും പഠനവും ജീവിതദൗത്യമാക്കണം ^വി. മുരളീധരൻ എം.പി

കായികാധ്യാപനവും പഠനവും ജീവിതദൗത്യമാക്കണം -വി. മുരളീധരൻ എം.പി തിരുവനന്തപുരം: കായികാധ്യാപകരും വിദ്യാർഥികളും സ്പോർട്സിനെ തങ്ങളുടെ ഔദ്യോഗികമേഖല എന്നതിനപ്പുറം ജീവിതത്തി​െൻറ ദൗത്യമായും നിയോഗമായും കാണണമെന്ന് വി. മുരളീധരൻ എം.പി. സായി എൽ.എൻ.സി.പി.ഇയുടെ മുപ്പത്തിമൂന്നാമതു വാർഷികദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോമൺവെൽത്ത് ഗെയിംസിൽ ഫൈനലിൽ നാലാമതായി ഫിനിഷ് ചെയ്ത മുഹമ്മദ് അനസിനെ എം.പി അഭിനന്ദിച്ചു. മികച്ച വിദ്യാർഥികൾക്കായി എൽ.എൻ.സി.പി.ഇ സ്ഥാപകൻ പ്രഫ. കെ.ആർ കൃഷ്ണൻ നായരുടെ പേരിൽ അദ്ദേഹത്തി​െൻറ കുടുംബം ഏർപ്പെടുത്തിയ കൃഷ്ണൻ നായർ എൻഡോവ്മ​െൻറുകൾ കൃഷ്ണരാജും ജിതിനയും എം.പിയിൽനിന്ന് ഏറ്റുവാങ്ങി. കൃഷ്ണൻ നായരുടെ ഭാര്യ സരളയെ ചടങ്ങിൽ ആദരിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഡി. മോഹൻ അധ്യക്ഷത വഹിച്ചു. ഡോ. പി. എസ്.എം. ചന്ദ്രൻ, പി. സോമൻ, ഡോ. കെ.വി.കെ. റെഡ്ഢി, കെ. സുരേഷ്കുമാർ, ഡോ. ഉഷ എസ്. നായർ എന്നിവർ സംസാരിച്ചു. എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ഡോ. ജി. കിഷോർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.