അംബേദ്​കർ ജയന്തി നാളെ

തിരുവനന്തപുരം: അംബേദ്കർ എജുക്കേഷൻ ഫൗണ്ടേഷ​െൻറയും ലോർഡ് യൂനിവേഴ്സൽ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ഡോ. ബി.ആർ. അംബേദ്കറുടെ 127ാമത് ജന്മദിനാഘോഷവും പുരസ്കാര വിതരണവും ശനിയാഴ്ച നടക്കും. രാവിലെ 10.30ന് ഭരണപരഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ തുടങ്ങിയവർ പ െങ്കടുക്കും. ഗുരു മഹാത്മ ഫുലേ അവാർഡ്, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾക്കും അംബേദ്കർ പുരസ്കാരം കാളീശ്വരം രാജിനും സമ്മാനിക്കും. കെ. രാമൻകുട്ടി, ദേവർചുരം സുന്ദരരാജൻ, സുനിൽ ബി. വർക്കല, അജിത് നന്തൻകോട് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.