ഹരിതസ്പർശം പ്രതിഷേധസംഗമം സംഘടിപ്പിച്ചു

തിരുവനന്തപുരം: എട്ടു വയസ്സുകാരി കശ്മീരി പെണ്‍കുട്ടിയെ പൊലീസുകാര്‍ കൂട്ട ബലാത്സംഘംചെയ്ത് കൊന്ന കേസിലെ കുറ്റപത്രത്തിലെ വരികള്‍ ഭരണകൂട ഭീകരതയുടെ നേർചിത്രമാണെന്ന് ഹരിത സ്പർശം സെക്രേട്ടറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. എം.എച്ച് ഹുമയൂൺ കബീർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. എട്ടുവയസ്സായ പെണ്‍കുട്ടി മൂന്ന് തവണ കൂട്ടബലാത്സംഗത്തിനിരയായി. രണ്ട് പൊലീസുകാരടങ്ങുന്ന ആറുപേരുടെ സംഘമാണ് കൂട്ടബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് മുമ്പ് മയക്കുമരുന്ന് നല്‍കി, ക്ഷേത്രത്തിലെ 'ദേവസ്ഥാന'ത്ത് ഉറക്കികിടത്തി മുഖ്യപ്രതി ചിലപൂജകള്‍ നടത്തി തുടങ്ങിയ കുറ്റപത്രവരികൾ ആർ.എസ്.എസ് മുന്നോട്ട് വെക്കുന്ന രാഷ്ട്രത്തി​െൻറ തത്വസംഹിതയുടെ ഭീകരമുഖമാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ഹരിതസ്പർശം ചെയർമാൻ ഷഹീർ ജി അഹമ്മദ് പറഞ്ഞു. ഷഹീർ ഖരീം, മുനീർ കുരവിള, മുഹമ്മദ് സബാഹ്, അബൂബക്കർ ബാലരാമപുരം, മൻസൂർ ഗസാലി, നൗഷാദ് ഷാഹുൽ, ഷാരുഖാൻ, അക്ബർ ബാദുഷ നേമം, ഫൈസൽ, സാജിദ് കടയറ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.