ചതുപ്പ് ഉഴുത്​ നിലമാക്കി; കൃഷിയിറക്കി കർഷകർ നൂറുമേനി കൊയ്തു

നേമം: നെൽകൃഷിയുടെ ഈറ്റില്ലമായിരുന്നു ഒരുകാലത്ത് വെള്ളായണിയിലെ പാടങ്ങൾ. കൃഷി ലാഭകരമല്ലാതായതോടെ 15 വർഷം മുമ്പ് കർഷകർ കൃഷി ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ആരും തിരിഞ്ഞുനോക്കാതെ ചതുപ്പുനിലമായി കിടന്ന പാടത്ത് വീണ്ടും കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ മാസങ്ങൾക്ക് മുമ്പ് ഇറക്കിയ നെൽകൃഷിയിൽ നൂറുമേനിയാണ് വിളവെടുത്തത്. വെള്ളായണി മാങ്കിളിക്കരി പാടശേഖരത്തിലെ കർഷകരാണ് തങ്ങളുടെ വിയർപ്പി​െൻറ ഫലംകൊയ്ത് സംതൃപ്തരായത്. കല്ലിയൂർ പഞ്ചായത്ത് പ്രസിഡൻറ് ആർ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ജനുവരി 10ന് ജയകുമാർ എന്ന വ്യക്തിയുടെ പാടത്താണ് ഞാറ് നട്ടത്. 20 ഹെക്ടർ വരുന്ന പാടശേഖരത്തിലെ 5 ഹെക്ടറിൽ മാത്രമാണ് കൃഷിയിറക്കിയിരുന്നത്. കൃഷിവകുപ്പ് നൽകിയ 110 ദിവസം കൊണ്ട് വിളവെടുക്കുവാൻ സാധിക്കുന്ന ശ്രേയ ഇനത്തിൽപെട്ട നെല്ല് വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി. പത്മകുമാർ, ബ്ലോക്ക് അംഗങ്ങളായ എം. വിനുകുമാർ, ജി. സതീശൻ, വാർഡ് അംഗം മനോജ് കെ. നായർ, പാടശേഖര കൺവീനർ ചന്ദ്രാനന്ദ ദാസ്, സെക്രട്ടറി ശിശുപാലൻ, അസിസ്റ്റൻറ് കൃഷി ഓഫിസർ ജെ. സത്യകുമാർ, കൃഷി അസിസ്റ്റൻറുമാരായ ജിഷ, റീന, പള്ളിച്ചൽ ചെറുകിട ജലസേചന വകുപ്പ് എ.ഇ. സുരേഷ് ആർ എന്നിവർ പങ്കെടുത്തു. മുട്ടത്തറ-പരുത്തിക്കുഴി ബിവറേജസ് ഒൗട്ട്ലെറ്റ്; ജനകീയസമരത്തിന് െറസിഡൻറ്സ് അസോസിയേഷനുകളുടെ പിന്തുണ തിരുവനന്തപുരം: കോവളം ബൈപാസ് പരുത്തിക്കുഴിയിൽ പ്രവർത്തനമാരംഭിച്ച ബിവറേജസ് ഒൗട്ട്ലെറ്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് മദ്യവിരുദ്ധ ജനകീയസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരപരിപാടികൾക്ക് െറസിഡൻറ്സ് അസോസിയേഷനുകൾ പിന്തുണ പ്രഖ്യാപിച്ചു. ജനമൈത്രി കോഒാഡിനേഷൻ സെക്രട്ടറി ഖാദർ റൂബി, വിവിധ െറസിഡൻറ്സ് അസോസിയേഷനുകളുടെ ഭാരവാഹികളായ അമ്പലത്തറ ചന്ദ്രബാബു, എൻ.കെ. സുധാകരൻ, പി. അലക്സാണ്ടർ, എം. നജീബ്, കെ. ചന്ദ്രശേഖരൻ, ആർ. തുളസീധരൻ, എം.എസ്. താജുദ്ദീൻ, വടുവൊത്ത് കൃഷ്ണകുമാർ, അനിൽ സംസ്കാര, കെ. പരമേശ്വരൻ, വി. ഭാസ്കരൻ, ഷെഫീക് എന്നിവർ പെങ്കടുത്തു. മദ്യവിരുദ്ധ ജനകീയസമിതി ഭാരവാഹികളായ വി. സതീശൻ, ആർ. ബിജു, നിസാർ സലിം, സുധീർ പരുത്തിക്കുഴി, എൻ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.