ബി.ആർ. അംബേദ്കറുടെ ജന്മദിനാഘോഷം 14ന്

കൊല്ലം: രാവിലെ ഒമ്പതിന് ഉളിയക്കോവിൽ എൽ.പി സ്‌കൂളിൽ നടക്കുമെന്ന് അംബേദ്കർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതോടനുബന്ധിച്ച് അശരണർക്ക് ഭക്ഷ്യധാന്യവിതരണവും വിദ്യാഭ്യാസ അവാർഡ് വിതരണനും വിശിഷ്‌ട വ്യക്തികളെ ആദരിക്കലും നടക്കും. മേയർ വി. രാജേന്ദ്രബാബു സമ്മേളനം ഉദ്ഘാടനം ചെയ്യും. മുൻ പട്ടികജാതി ഗോത്രവർഗ അംഗം എഴുകോൺ നാരായണൻ ജയന്തി സന്ദേശം നൽകും. എം.എൽ.എമാരായ എം. മുകേഷ്, എം. നൗഷാദ്, ഗാന്ധി അവാർഡ് ജേതാവ് ആർ. പ്രകാശൻപിള്ള എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. സെക്രട്ടറി എൻ. രഘുനാഥൻ, പ്രസിഡൻറ് എൻ. രാമചന്ദ്രൻ, ട്രഷറർ ദിവാകരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.