അതിർത്തിയിലെ കള്ളക്കടത്ത്: ബിഷു ഷെയ്​ഖി​െൻറ ജാമ്യഹരജി വീണ്ടു​ം തള്ളി

തിരുവനന്തപുരം: അന്താരാഷ്‌ട്ര കള്ളക്കടത്തുകാരൻ ബിഷു ഷെയ്ഖി​െൻറ ജാമ്യഹരജി കോടതി വീണ്ടും തള്ളി. സി.ബി.ഐ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ട് കണക്കിലെടുത്താണ് മുഹമ്മദ് ഇമാമുൽ ഹഖ് എന്ന ബിഷു ഷെയ്ഖിന് കോടതി ജാമ്യം നിഷേധിച്ചത്. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ബിഷു ഷെയ്ഖി​െൻറ സഹായികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും അതിർത്തിസുരക്ഷാ സേനയിലെ ഉന്നത ഉദ്യോഗസ്ഥർ പ്രതിയിൽനിന്ന് കള്ളക്കടത്ത് സാധനങ്ങൾ അതിർത്തിയിൽ കൈമാറാൻ സഹായിച്ചതിന് കൈക്കൂലി നൽകിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ സാരമായി ബാധിക്കുമെന്ന വാദം കണക്കിലെടുത്താണ് ജാമ്യം നിരസിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി ജഡ്‌ജി നാസറിേൻറതാണ് ഉത്തരവ്. മുഹമ്മദ് ഇമാമുൽ ഹഖ് എന്ന ബിഷു ഷെയ്ഖ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ എത്തുന്ന കള്ളക്കടത്തുകാർക്ക് പിടിയിലായ ബി.എസ്.എഫ് കമാൻഡൻറ് വഴിവിട്ട സഹായങ്ങൾ ചെയ്‌തിരുന്നത് ബിഷു ഷെയ്ഖി​െൻറ നിർദേശപ്രകാരമാണെന്നാണ് സി.ബി.ഐ കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.