മതിൽകെട്ടുന്നതിടെ മണ്ണിടിഞ്ഞുവീണ്​ രണ്ട്​ തൊഴിലാളികൾക്ക്​ പരിക്ക്​

തിരുവനന്തപുരം: സ്കൂളി​െൻറ മതിൽകെട്ടുന്നതിനിടെ മണ്ണിടിഞ്ഞുവീണ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്. ജനറൽ ആശുപത്രിക്ക് സമീപം സ​െൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന് പിന്നിലെ മതിൽ നിർമാണത്തിനിടെയാണ് മണ്ണിടിഞ്ഞുവീണത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. നിലവിൽ ഇഷ്ടിക കൊണ്ട് നിർമിച്ച മതിൽ പൊളിച്ച് കല്ല് ഉപയോഗിച്ച് നിർമിക്കുകയായിരുന്നു. മതിലിനോട് ചോർന്ന് ഒരു വൈദ്യുതി പോസ്റ്റുള്ളതിനാൽ ചുറ്റുമുള്ള ഭാഗങ്ങളിൽ മാത്രമാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുക്കാനായത്. അതിനാൽ പോസ്റ്റ് നിൽക്കുന്ന ഭാഗത്ത് നാല് തൊഴിലാളികൾ ചേർന്ന് കുഴിക്കുന്നതിനിടെയാണ് വശത്തുണ്ടായിരുന്ന മണ്ണിടിഞ്ഞുവീണത്. അടിത്തറക്കായി കുഴിച്ച കുഴിയിൽ ഇരുവരും കുടുങ്ങുകയായിരുന്നു. അരക്ക് താഴെയുള്ള ഭാഗമാണ് മണ്ണിനിടയിൽ കുടുങ്ങിയെന്നതിനാൽ ദുരന്തം ഒഴിവായി. തുടർന്ന് അഗ്നിശമനസേന എത്തി രക്ഷാപ്രവർത്തനം നടത്തി. ഒരാളുടെ കാലിന് ഒടിവുണ്ട്. ഇരുവരും ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ചെങ്കൽചൂള ഫയർ സ്റ്റേഷൻ ഓഫിസർ സുരേഷ്കുമാറി​െൻറ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. കേൻറാൺമ​െൻറ് പൊലീസും സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.