സ്​മാരകസമിതി പുരസ്​കാരം സമ്മാനിച്ചു

തിരുവനന്തപുരം: നിംസ് മെഡിസിറ്റി മാനേജിങ് ഡയറക്ടറും നൂറുൽ ഇസ്ലാം യൂനിേവഴ്സിറ്റിയുടെ പ്രൊ. വൈസ് ചാൻസലറുമായ ഡോ. എം.എസ്. ഫൈസൽ ഖാന് സ്മാരകസമിതിയുടെ യുവ ബിസിനസ് പ്രതിഭക്കുള്ള പുരസ്കാരം സ്പീക്കർ ശ്രീരാമകൃഷ്ണൻ സമ്മാനിച്ചു. മുൻ എം.എൽ.എയും സി.എച്ച് സ്മാരകസമിതി പ്രസിഡൻറുമായ ഡോ. എ. യൂനുസ്കുഞ്ഞ് അധ്യക്ഷത വഹിച്ചു. ഇന്തോ-അറബ് ഫ്രണ്ട്ഷിപ് സ​െൻറർ സെക്രട്ടറി മുഹമ്മദ് ബഷീർ ബാബു, കേരള മുസ്ലിം ജമാഅത്ത് പ്രസിഡൻറ് കരമന ബയാർ എന്നിവർ സംസാരിച്ചു. സമിതി സെക്രട്ടറി എം. മുഹമ്മദ് മാഹിൻ സ്വാഗതവും ട്രഷറർ പി. സെയ്യദലി നന്ദിയും പറഞ്ഞു. കാൽനടയായി 53 ദിവസം, കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക്; ഹാരിസ് രാജി​െൻറ ഒറ്റയാൾസമരം സമാപിച്ചു തിരുവനന്തപുരം: ജനകീയ ആവശ്യങ്ങൾക്ക് പരിഹാരംതേടി പൊരിവെയിലത്ത് നടുറോഡിലൂടെ ഒറ്റയാൾ പ്രതിഷേധം. അതും കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക്. തൃശൂർ സ്വദേശി ഹാരിസ് രാജാണ് ജനതക്ക് നീതിതേടി കാൽനട പ്രയാണം നടത്തിയത്. ഫെബ്രുവരി 14 കാസർകോടുനിന്ന് ആരംഭിച്ച യാത്ര കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും സഞ്ചരിച്ച് 53 ദിവസം പിന്നിട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ എത്തുകയായിരുന്നു. യാത്രയുടെ സമാപനം സെക്രേട്ടറിയറ്റിന് മുന്നിൽ കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹാരിസ് നടത്തിയ യാത്രയും മുന്നോട്ട് വെക്കുന്ന ആവശ്യങ്ങളും ഏറെ പ്രസ്കതമാണെന്ന് അദ്ദേഹം പറഞ്ഞു. പെട്രോൾ, ഉൽപന്നങ്ങളുടെ നികുതി കുറച്ച് ജി.എസ്.ടി പരിധിയിലേക്ക് കൊണ്ടുവരിക, ഭിക്ഷാടനം നിരോധിക്കുന്നതിന് മുമ്പ് അന്നത്തിന് ഗതി ഇല്ലാത്തവരുടെ സംരക്ഷണം ഏറ്റെടുക്കുക, ഭക്ഷ്യസാധനങ്ങളിൽ കീടനാശിനി ചേർക്കുന്നത് നിരോധിച്ച് ജനങ്ങളെ നിത്യരോഗികളാക്കുന്നത് തടയുക, അനാവശ്യ പണിമുടക്ക് സമരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് ഹാരിസ്രാജ് മുന്നോട്ട് വെച്ചത്. പോസിറ്റീവ് മൂവ്മ​െൻറ് ഒാഫ് ഇന്ത്യയുടെ കീഴിലാണ് സഹന സമരയാത്ര സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.