പത്താം ക്ലാസിലെ ജീവശാസ്ത്രം: മുഴുവന്‍ പുസ്തകങ്ങളും മാറ്റിനല്‍കും

കിളികൊല്ലൂര്‍: പാഠഭാഗങ്ങള്‍ ആവര്‍ത്തിച്ചുവന്നതും ചില പാഠഭാഗങ്ങള്‍ അപ്രത്യക്ഷമായതുമായ പത്താം ക്ലാസിലെ ജീവശാസ്ത്രം ഭാഗം ഒന്നി​െൻറ മുഴുവന്‍ പുസ്തകങ്ങളും മാറ്റിനല്‍കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതി തയാറാക്കിയ പത്താം ക്ലാസിലെ ജീവശാസ്ത്രം ഭാഗം ഒന്ന് പുസ്തകത്തില്‍ പാഠഭാഗങ്ങള്‍ ആവര്‍ത്തിച്ച് വന്നത് വിദ്യാർഥികളെ ആശങ്കയിലാഴ്ത്തുന്ന വാര്‍ത്ത കഴിഞ്ഞദിവസം 'മാധ്യമം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുസ്തകം ആവശ്യാനുസരണം തയാറായിട്ടുണ്ടെന്നും അച്ചടിക്കുശേഷം പുസ്തകമാക്കിയപ്പോള്‍ പേജുകള്‍ മാറിപ്പോയതാണ് ഇത്തരം പിശക് വരാന്‍ കാരണമെന്നും അധികൃതര്‍ പറഞ്ഞു. കൊല്ലത്തും കോഴിക്കോടും ഇങ്ങനെ സംഭവിച്ചിരുന്നു. കുട്ടികള്‍ക്ക് ഉടന്‍ അതത് സ്കൂളുകളില്‍ പുസ്തകം എത്തിച്ചുനല്‍കും. കൊല്ലം ഉപജില്ലയിലെ ഒരു സ്കൂളില്‍നിന്ന് വാങ്ങിയ പുസ്തകങ്ങളിലാണ് നാല് പാഠഭാഗങ്ങളില്‍ രണ്ട് പാഠഭാഗങ്ങള്‍ വീണ്ടും ആവര്‍ത്തിച്ച് നല്‍കിയിരുന്നത്. വിദ്യാർഥികള്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പുസ്തകത്തില്‍ പാഠഭാഗങ്ങള്‍ വിട്ടുപോയത് കാണുന്നത്. പാഠഭാഗങ്ങള്‍ ഇല്ലാത്തതും ആവര്‍ത്തിച്ച് വന്നിട്ടുള്ളതുമായ ജീവശാസ്ത്രം പുസ്തകം വാങ്ങിയ സ്കൂളുകളിലെ പുസ്തക സ്റ്റോറുകളില്‍ തിരിച്ചുനല്‍കണമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. വിദ്യാർഥികൾക്ക് പുതിയ പുസ്തകം മാറ്റിനല്‍കുമെന്നും ജീവശാസ്ത്രം പുസ്തകത്തില്‍ മാത്രമാണ് പാഠഭാഗങ്ങള്‍ ആവര്‍ത്തിച്ച് വന്നതെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.