'കേരളം ഡച്ചുകാരുടെ ദൃഷ്​ടിയിൽ' പ്രകാശനംചെയ്തു

തിരുവനന്തപുരം: കെ. ശിവശങ്കരൻ നായരുടെ 'കേരളം ഡച്ചുകാരുടെ ദൃഷ്ടിയിൽ' പുസ്തകം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു. മികച്ച ഗ്രന്ഥങ്ങളെഴുതിയ ചരിത്രകാരനാണ് ശിവശങ്കരൻ നായരെന്ന് മന്ത്രി പറഞ്ഞു. ഡോ. പി.കെ. മൈക്കിൾ തരകൻ പുസ്തകം ഏറ്റുവാങ്ങി. തിരുവനന്തപുരം നഗരത്തി​െൻറ ചരിത്രത്തെക്കുറിച്ച് ശിവശങ്കരൻ നായരെ പോലെ മറ്റാരും എഴുതിയിട്ടില്ലെന്ന് മൈക്കിൾ തരകൻ പറഞ്ഞു. എൻ.വി. ഹാളിൽ നടന്ന ചടങ്ങിൽ വി. കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു. മലയൻകീഴ് ഗോപാലകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി. കെ. ശിവശങ്കരൻ നായർ, ഡോ. ടി.പി. ശങ്കരൻ കുട്ടി നായർ, ഡോ. ബിജി ബാലകൃഷ്ണൻ സി.എസ്, നിഥിൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.