ഉദയാസ്​തമയ കാവ്യപൂജ

തിരുവനന്തപുരം: ആശാൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ 145ാമത് കുമാരനാശാൻ ജയന്തി വ്യാഴാഴ്ച നടക്കും. പ്രസ്ക്ലബിന് സമീപത്തെ ചെട്ടിയാർ ഹാളിൽ ഉദയാസ്തമയ കാവ്യാർച്ചന നടക്കും. രാവിലെ 6.18ന് ഉദയ മുഹൂർത്തത്തിൽ കവി പ്രഭാവർമ കാവ്യാർച്ചനക്ക് തുടക്കം കുറിക്കും. തുടർന്ന് നൂറിലേറെ കവികൾ ഇടതടവില്ലാതെ കുമാരനാശാന് കാവ്യാർച്ചന സമർപ്പിക്കും. വൈകീട്ട് 6.32ന് കവി ഏഴാച്ചേരി രാമചന്ദ്രൻ സമാപന കവിതാലാപനം നടത്തും. അക്കാദമി പ്രസിഡൻറ് പ്രഫ. എം.ആർ. സഹൃദയൻതമ്പി, പൂതംകോട് ഹരികുമാർ എന്നിവർ സംസാരിക്കും. രാവിലെ 10ന് ആശാൻ സ്ക്വയറിലെ കുമാരനാശാൻ പ്രതിമക്ക് മുന്നിൽ മേയർ അഡ്വ. വി.കെ. പ്രശാന്തി​െൻറ നേതൃത്വത്തിൽ പുഷ്പാർച്ചനയും ഹാരാർപ്പണവും നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.