മൈക്രോ ഫിനാൻസ്​ തട്ടിപ്പ്​: ഹൈകോടതി വിധി ആരോപണങ്ങൾ ശരി​െവക്കുന്നത്​ ^വി.എസ്​

മൈക്രോ ഫിനാൻസ് തട്ടിപ്പ്: ഹൈകോടതി വിധി ആരോപണങ്ങൾ ശരിെവക്കുന്നത് -വി.എസ് തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യപ്രതിയായ മൈേക്രാ ഫിനാൻസ് തട്ടിപ്പുകേസിൽ താൻ ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഹൈകോടതി വിധിയെന്ന് ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ പ്രസ്താവനയിൽ പറഞ്ഞു. ഒരു മുതിർന്ന ഐ.പി.എസ് ഓഫിസറെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നാണ് ഹൈകോടതി വിധിയിൽ പറയുന്നത്. എസ്.എൻ.ഡി.പി യോഗവുമായി ബന്ധപ്പെട്ട പാവപ്പെട്ട സ്ത്രീകളെ മൈേക്രാ ഫിനാൻസ് വായ്പയുടെ പേരിൽ കബളിപ്പിക്കുകയായിരുെന്നന്ന ത​െൻറ വാദം ഗൗരവതരമാണെന്ന് ബോധ്യപ്പെട്ടാണ് ഹൈകോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈകോടതി വിധിയെ സ്വാഗതംചെയ്യുന്നു. ഇനി തുടർന്നുള്ള കേസന്വേഷണം ത്വരിതഗതിയിൽ പൂർത്തിയാക്കാൻ ആവശ്യമായ സൗകര്യങ്ങൾ സർക്കാർ ഏർപ്പെടുത്തുമെന്നാണ് താൻ ആശിക്കുന്നതെന്നും വി.എസ് പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.