ഹൈകോടതിയിൽ സർക്കാർ ഒത്തുകളിച്ച് തോറ്റുകൊടുത്തു ^രമേശ് ചെന്നിത്തല

ഹൈകോടതിയിൽ സർക്കാർ ഒത്തുകളിച്ച് തോറ്റുകൊടുത്തു -രമേശ് ചെന്നിത്തല തിരുവനന്തപുരം: വേണ്ടവിധത്തിൽ കോടതിയിൽ കേസ് നടത്താതെയും സുപ്രധാനരേഖകൾ ഹാജരാക്കാതെയും ഹാരിസൺസ് കേസിൽ സർക്കാർ ഒത്തുകളിച്ച് തോറ്റുകൊടുക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൊന്തൻപുഴയിൽ ഏഴായിരം ഏക്കർ വനഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാർ നഷ്ടപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഹാരിസൺസ് എസ്റ്റേറ്റിൽ 38000 ഏക്കർ കൂടി നഷ്ടപ്പെടുത്തുന്നത്. ആറായിരം ഏക്കറുള്ള പെരുവന്താനം ടി.ആർ ആൻഡ് ടി തോട്ടത്തി​െൻറ കാര്യത്തിലും സർക്കാർ കോടതിയിൽ തോറ്റുകൊടുക്കുകയാണ് ചെയ്തത്. ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം തടർച്ചയായി ഭൂമി കേസുകൾ തോറ്റുകൊടുക്കുകയാണെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഇതിനുപിന്നിൽ വൻ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് സംശയിക്കണം. കേരളത്തി​െൻറ സ്വത്ത് മുഴുവൻ ആന്യാധീനപ്പെടുത്തുകയാണ് ഈ സർക്കാർ. ഹാരിസൺസ് കേസിൽ യു.ഡി.എഫ് സർക്കാർ കേസ് വളരെ ജാഗ്രതയോടെ നടത്തുകയും സർക്കാറിന് അനുകൂലമായ തരത്തിൽ കേസ് എത്തിക്കുകയും ചെയ്തതാണ്. ഡോ. എം.ജി. രാജമാണിക്യത്തെ സ്പെഷൽ ഓഫിസറായി നിയമിച്ച് അദ്ദേഹത്തി​െൻറ റിപ്പോർട്ടനുസരിച്ച് നടപടികളും എടുത്തു. എന്നാൽ ഇടതുമുന്നണി അധികാരത്തിലേറിയ ശേഷം കേസുകളെല്ലാം അട്ടിമറിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചത്. കേസ് സമർഥമായി കൈകാര്യംചെയ്തിരുന്ന സർക്കാർ പ്ലീഡർ സുശീലാ ഭട്ടിനെ മാറ്റിയത് തന്നെ കേസുകൾ അട്ടിമറിക്കുന്നതിനായിരുെന്നന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.