വനിതാ പൊലീസ്​ ഉദ്യോഗസ്ഥർക്ക് തുല്യാവസരങ്ങൾ ഉറപ്പുവരുത്തണം ^ഡി.ജി.പി

വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് തുല്യാവസരങ്ങൾ ഉറപ്പുവരുത്തണം -ഡി.ജി.പി തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിൽ ജോലിക്കു നിയോഗിക്കുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് പുരുഷ പൊലീസ് ഉദ്യോഗസ്ഥർക്കു നൽകുന്ന എല്ലാ ഔദ്യോഗിക ഉത്തരവാദിത്തങ്ങളും നിർവഹിക്കാനുള്ള അവസരം നൽകണമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം നൽകി. നിരവധി വനിതാ പൊലീസ് ഉദ്യോഗസ്ഥരെ പരിശീലനം പൂർത്തിയാക്കി ബറ്റാലിയനുകളിൽനിന്ന് പുതുതായി പൊലീസ് സ്റ്റേഷനുകളിലും ടൂറിസ്റ്റ് െപ്രാട്ടക്ഷൻ സ​െൻററുകളിലും പൊലീസ് സഹായകേന്ദ്രങ്ങളിലും നിയോഗിക്കുന്നുണ്ട്. ഇത്തരത്തിൽ എത്തുന്ന വനിതാ ഉദ്യോഗസ്ഥർക്ക് പല സ്റ്റേഷനുകളിലും ഓഫിസ് ജോലികൾ മാത്രം നൽകുന്ന പ്രവണത കാണുന്നുണ്ട്. വനിതകളായ നിരവധി സി.പി.ഒമാർ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും വൈദഗ്ധ്യവും നേടിയവരാണ്. ടൂറിസം പൊലീസിലേക്ക് നിയോഗിക്കപ്പെടുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് ജില്ല പൊലീസ് മേധാവിമാരുടെ മേൽനോട്ടത്തിൽ ആവശ്യമായ പരിശീലനം നൽകുന്നതിനും ബെഹ്റ നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.