ഡോ. സുകുമാർ അഴീക്കോട്​^തത്ത്വമസി സാഹിത്യ പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചു

ഡോ. സുകുമാർ അഴീക്കോട്-തത്ത്വമസി സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു തിരുവനന്തപുരം: ഡോ. സുകുമാർ അഴീക്കോട്-തത്ത്വമസി സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. രതീേദവി (നോവൽ മഗ്ദലീനയുടെ (എ​െൻറയും) പെൺസുവിശേഷം), അനിൽ കുര്യാത്തി (കവിത: ജൂൺമഴ നനയാതെ േപായവർ), ജയചന്ദ്രൻ മൊകേരി (അനുഭവം/ആത്മകഥ: തക്കിജ്ജ) എന്നിവർക്കാണ്. 10,001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ. കെ.പി. രാമനുണ്ണി (ചെയർമാൻ), ഉമാദേവി, മണികണ്ഠൻ പോൽപ്പറമ്പത്ത്, ജോയി എബ്രഹാം എന്നിവരടങ്ങുന്ന ജൂറി ടീമാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. മേയ് 13ന് കോഴിക്കോട് െമജസ്റ്റിക് ഒാഡിറ്റോറിയത്തിൽ നടക്കുന്ന ഡോ. സുകുമാർ അഴീക്കോട് ജന്മദിനാഘോഷ ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.