വൈദ്യ പരിശോധനക്ക്​ കൊണ്ടുപോയ പ്രതി പൊലീസി​െൻറ കണ്ണുവെട്ടിച്ച്​ രക്ഷപ്പെട്ടു

വലിയതുറ: വലിയതുറ സ്റ്റേഷനിൽനിന്ന് വൈദ്യ പരിശോധനക്ക് കൊണ്ടുപോയ പ്രതി കൈവിലങ്ങുമായി പൊലീസി​െൻറ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. വലിയതുറ സ്റ്റേഷനിൽ മോഷണക്കുറ്റം ചുമത്തി കസ്റ്റഡിയി‍ൽ എടുത്ത വെട്ടുകാട് ടി.സി 80- 1437 ബാലനഗർ സ്വദേശി അനൂപാണ് (24) ബുധനാഴ്ച വൈകീട്ട് പൊലീസിനെ വെട്ടിച്ച് കടന്നത്. ചൊവ്വാഴ്ച രാത്രി വലിയതുറ ഭാഗത്തുനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ബുധനാഴ്ച വൈകീട്ടോടെ വൈദ്യ പരിശോധനകൾക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇയാൾക്കൊപ്പം ഗ്രേഡ് എസ്.ഐ സെൽവരാജ്, സീനിയർ പൊലീസ് ഓഫിസർമാരായ സതീശൻ, അരുൺകുമാർ എന്നിവർ ഉണ്ടായിരുന്നു. വൈദ്യപരിശോധന നടത്തുന്നതിനായി ഒ.പി ടിക്കറ്റ് എടുക്കുന്നതിനിടയിലാണ് അനൂപ് പൊലീസിനെ വെട്ടിച്ച് കടന്നത്. ഇയാൾക്കായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. കസ്റ്റഡിയിൽ എടുക്കുന്ന പ്രതികളെ കോടതി സമയം കഴിഞ്ഞ ശേഷം മാത്രം ഹാജരാക്കുന്ന വലിയതുറ പൊലീസി​െൻറ -ഇത്തരം നടപടികൾക്കെതിരെ നേരത്തേയും പരാതികൾ ഉയർന്നിരുന്നു. ഹരിത വിസ്മയ അനന്തപുരി 18ന് ആരംഭിക്കും തിരുവനന്തപുരം: കോർപറേഷനും മാജിക് അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ബോധവത്കരണ സന്ദേശയാത്ര 'ഹരിതവിസ്മയ അനന്തപുരി-2018' 18ന് വൈകീട്ട് ആറിന് കഴക്കൂട്ടത്ത് ഉദ്ഘാടനം ചെയ്യും. മാലിന്യ പരിപാലനം, ഗ്രീൻ േപ്രാട്ടോകോൾ, പകർച്ചപ്പനി നിയന്ത്രണം, ജലസംരക്ഷണം, സ്വാപ് ഷോപ് എന്നിവ സംബന്ധിച്ച ബോധവത്കരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാജിക് ഷോ, തെരുവ് നാടകം എന്നിവ ഉൾപ്പെടുത്തിയുള്ള ഈ യാത്ര 34 ദിവസം കൊണ്ട് 100 വാർഡുകളിലും പര്യടനം നടത്തും. ദിവസവും വൈകീട്ട് നാലിന് ആരംഭിച്ച് ഒമ്പതിന് അവസാനിക്കുന്ന രീതിയിലാണ് യാത്രാപരിപാടി ക്രമീകരിച്ചിരിക്കുന്നത്. ഒരു ദിവസം മൂന്ന് കേന്ദ്രങ്ങളിൽ പരിപാടി അവതരിപ്പിക്കും. മേയ് 22ന് പുത്തരിക്കണ്ടം മൈതാനിയിൽ സമാപിക്കും. മാന്ത്രികനും കോർപറേഷ​െൻറ സ്വച്ഛ് അംബാസഡറുമായ പ്രഫ. ഗോപിനാഥ് മുതുകാടാണ് ബോധവത്കരണ പരിപാടി രൂപകൽപന ചെയ്തിരിക്കുന്നത്. ഹരിതവിസ്മയ അനന്തപുരി സംബന്ധിച്ച് ബുധനാഴ്ച നടന്ന യോഗം മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.