സി.പി.എം മുൻ കൗൺസിലർ ഉൾപ്പെടെ 25പേർ സി.പി.ഐയിലേക്ക്

പേരൂർക്കട: സി.പി.എം മുൻ കൗൺസിലർ ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളിലെ ഭാരവാഹികളും പ്രവർത്തകരുമാ‍യ 25 പേർ സി.പി.ഐയിലേക്ക്. കൗൺസിലറായിയുന്ന എസ്. മുരുകന്‍, സി.പി.എം കുടപ്പനക്കുന്ന് ലോക്കല്‍ കമ്മിറ്റി അംഗം കെ. ജയകുമാര്‍, പെരാപ്പൂര് ബ്രാഞ്ച് അംഗം ഗോപിനാഥന്‍ നായര്‍, കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവത്തകര്‍ എന്നിവരെക്കൂടാതെ ബി.ജെ.പി പേരൂര്‍ക്കട- കുടപ്പനക്കുന്ന്‍ പ്രദേശത്തെ ഏതാനും സജീവ പ്രവര്‍ത്തകരും സി.പി.ഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായാണ് വിവരം. ഇതി​െൻറ ഭാഗമായി വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ പൂമല്ലിയൂര്‍ക്കോണം ജങ്ഷനില്‍നിന്ന് പ്രകടനവും ജാഥയും നടത്തും. സി.പി.ഐയിൽ ചേർന്ന പ്രവർത്തകർക്ക് വൈകീട്ട് ആറിന് കുടപ്പനക്കുന്നില്‍ സ്വീകരണം നല്‍കും. പൊതുയോഗം സംഘടിപ്പിക്കുമെന്ന് സി.പി.ഐ കുടപ്പനക്കുന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി. സജീവ് അറിയിച്ചു. സ്വീകരണവും പെതുസമ്മേളനവും സി.പി.ഐ ജില്ല സെക്രട്ടറി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. സോഫ്റ്റ് സ്കിൽ ക്ലാസ് ആരംഭിച്ചു തിരുവനന്തപുരം: മലയാളം മികച്ച ഭാഷയാണെന്ന് ഡി.ജി.പി ലോക് നാഥ് ബഹ്റ. കേരള പത്രപ്രവർത്തക യൂനിയൻ കേസരി ഹാളിൽ മുതിർന്നവർക്കും കുട്ടികൾക്കും വേണ്ടി നടത്തുന്ന സോഫ്റ്റ് സ്കിൽ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 10 വർഷംകൊണ്ടാണ് താൻ മലയാള ഭാഷ പഠിച്ചത്. കേരളത്തിന് പുറത്തേക്ക് പോയാൽ ഇംഗ്ലീഷ് സംസാരിക്കാൻ അറിഞ്ഞിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.പി ജി. ജയദേവ്, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ, ജില്ല പ്രസിഡൻറ് സുരേഷ് വെള്ളിമംഗലം, സെക്രട്ടറി ആർ. കിരൺബാബു എന്നിവർ സംസാരിച്ചു. സ്പോക്കൺ ഇംഗ്ലീഷ്, പേഴ്സനാലിറ്റി ഡെവലപ്മ​െൻറ്, പബ്ലിക് സ്പീക്കിങ്, ഇൻറർവ്യൂ സ്കിൽസ് എന്നിവയാണ് കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.