കര്‍ഷകസംഘം ജൈവ പച്ചക്കറിചന്ത ഇന്ന്

കിളിമാനൂര്‍: കര്‍ഷകസംഘം ഏരിയ കമ്മിറ്റി, കിളിമാനൂര്‍ കാര്‍ഷിക ഗ്രാമവികസന ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജൈവപച്ചക്കറി ചന്ത വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ കിളിമാനൂര്‍ കാര്‍ഷിക ഗ്രാമവികസന ബാങ്കിന് മുന്നില്‍ ആരംഭിക്കും. കര്‍ഷകസംഘം ജില്ല ജോയൻറ് സെക്രട്ടറി എസ്. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കര്‍ഷകസംഘത്തി​െൻറ നേതൃത്വത്തില്‍ ഏരിയ പരിധിയിലെ വിവിധ കാര്‍ഷിക കൂട്ടായ്മകളിലെ ജൈവകര്‍ഷകര്‍ ഉൽപാദിപ്പിച്ച നാടന്‍ വിഭവങ്ങള്‍ മിതമായ വിലയില്‍ ലഭിക്കുമെന്ന് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.