നെൽകൃഷിയുടെ പ്രതാപം വീണ്ടെടുക്കാൻ ജനകീയകൂട്ടായ്മകൾ രംഗത്തുവരണം ^മന്ത്രി സുനിൽകുമാർ

നെൽകൃഷിയുടെ പ്രതാപം വീണ്ടെടുക്കാൻ ജനകീയകൂട്ടായ്മകൾ രംഗത്തുവരണം -മന്ത്രി സുനിൽകുമാർ തിരുവനന്തപുരം: നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന നെൽകൃഷിയുടെ പ്രതാപം വീണ്ടെടുക്കാൻ കൂടുതൽ ജനകീയകൂട്ടായ്മകൾ രംഗത്ത് വരണമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. ഹരിതകേരളം മിഷ​െൻറ ഭാഗമായി മംഗലപുരം പഞ്ചായത്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുടവൂർ യൂനിറ്റുമായി ചേർന്ന് കൃഷിയിറക്കിയ പുന്നൈക്കുന്നം പാടശേഖരത്തെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മുപ്പത്തി ഒമ്പതിനായിരം ഏക്കർ തരിശ് നിലങ്ങളിൽ പുതുതായി കൃഷിചെയ്യാൻ കഴിഞ്ഞു. നെൽകൃഷിയുടെ വിസ്തൃതി 2.2 ലക്ഷം ഹെക്ടറായി വർധിച്ചു. നെൽകൃഷി വീണ്ടെടുക്കുന്നതിലൂടെ പാരിസ്ഥിതി സംരക്ഷണവും ജലേസ്രാതസ്സും ഉറപ്പുവരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. തികഞ്ഞ ലക്ഷ്യബോധത്തോടുകൂടി പ്രവർത്തിക്കുന്ന ഹരിതകേരള മിഷെ​െൻറ പ്രവർത്തനം ശ്ലാഘനീയമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി സ്പീക്കർ വി. ശശി പറഞ്ഞു. അടുത്ത രണ്ടുവർഷത്തിനുള്ളിൽ പൂർണമാക്കാൻ ഉദ്ദേശിച്ച് നടപ്പാക്കുന്ന 'ഉറവ്' തരിശ് രഹിത പദ്ധതിയുടെ റിപ്പോർട്ട് പ്രകാശനം മംഗലപുരം പഞ്ചായത്ത് പ്രസിഡൻറ് മംഗലപുരം ഷാഫിക്ക് നൽകി മന്ത്രി നിർവഹിച്ചു. ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, വേങ്ങോട് മധു, മറ്റ് ജനപ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.