സ്കൗട്ട് ആൻഡ്​ ഗൈഡ്സ് ജില്ല റാലിക്ക് കല്ലറ വി.എച്ച്.എസ്.എസിൽ തുടക്കമായി

കല്ലറ: സംസ്ഥാന ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ജില്ല അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ല റാലിക്ക് കല്ലറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. അഞ്ച് ഉപജില്ലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 308 സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. വിദ്യാർഥികളിലെ കലാ-സാംസ്കാരിക രചനാ കഴിവുകളെ വികസിപ്പിക്കുകയെന്നതാണ് മൂന്ന് ദിവസത്തെ പരിപാടി ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അറിയിച്ചു. പി.ടി.എയുടെ പൂർണമായ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത് ജില്ല അസോസിയേഷൻ സെക്രട്ടറി എസ്. സതീഷ്കുമാർ അറിയിച്ചു. പരിപാടികളുടെ ഉദ്ഘാടനം കല്ലറ പഞ്ചായത്തംഗം ദീപാ ഭാസ്കർ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ജി. ബേബി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് ജി. വിജയൻ, സുന്ദരേശൻ, അഞ്ജലി പ്രസന്നൻ, ജെ. സെബാസ്റ്റ്യൻ, എസ്. ലിജി മോൾ, എച്ച്.എം ഇൻ ചാർജ് സുനിൽകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന 'ഹമാര ഭാരത്' പരിപാടി സ്റ്റേറ്റ് സെക്രട്ടറി എ.കെ. സജിത് ഉദ്ഘാടനം ചെയ്തു. 13ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.