പനപ്പാംകുന്നിലെ വോളിബാൾ കോർട്ടിൽ ഫ്ലഡ് ലൈറ്റ് മിഴിതുറന്നു

കിളിമാനൂർ: പനപ്പാംകുന്ന് ഗവ. എൽ.പി.എസിലെ വോളിബാൾ കോർട്ടിൽ ഫ്ലഡ് ലൈറ്റുകൾ മിഴിതുറന്നു. ബി. സത്യൻ എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന് ഏഴ് ലക്ഷം രൂപ െചലവഴിച്ചു നിർമിച്ച ഫ്ലഡ് ലൈറ്റ് കായിക താരങ്ങളെയും നാട്ടുകാരെയും സാക്ഷിനിർത്തി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രൗണ്ടിൽ കാഴ്ചക്കാർക്കുള്ള ഇരിപ്പിടങ്ങൾ നവീകരിക്കുന്നതിനുള്ള നടപടികൾ കാലക്രമത്തിൽ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വോളിബാൾ ഫ്ലഡ് ലൈറ്റ് സ്ഥാപിക്കുന്നതിന് പരിശ്രമിച്ച ശ്രീകണ്ഠക്കുറുപ്പ് മെമ്മോറിയൽ വോളിബാൾ ക്ലബ്, പഞ്ചായത്ത് സമിതി, പനപ്പാംകുന്ന് ഗവ. എൽ.പി.എസ് അധികൃതർ, സ്കൂളിലെ എസ്‌.എം.സി സമിതി എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു. കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജലക്ഷ്മി അമ്മാൾ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് എ. ദേവദാസ്, ജനപ്രതിനിധികളായ ജെ. മാലതിയമ്മ, എസ്.എസ്. മിനി, എം. വേണുഗോപാൽ, വാർഡ് അംഗം എ. ബിന്ദു, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. പ്രകാശ്, മടവൂർ പഞ്ചായത്ത് മുൻ പ്രസിഡൻറ് സി. രവീന്ദ്രൻ ഉണ്ണിത്താൻ, കസ്തൂർബ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എസ്. വിദ്യാനന്ദകുമാർ, മടവൂർ സർവിസ് സഹകരണബാങ്ക് പ്രസിഡൻറ് റാഫി, പൂർവ വിദ്യാർഥി സംഘടന പ്രസിഡൻറ് കെ. ജഗദീഷ് ചന്ദ്രനുണ്ണിത്താൻ, എസ്.കെ.എം.സി സെക്രട്ടറി ബി. അനിൽകുമാർ, പ്രഥമാധ്യാപിക എസ്. പ്രമീള, എസ്.എം.സി ചെയർപേഴ്സൺ ആർ. ദീപ എന്നിവർ സംസാരിച്ചു. ശ്രീകണ്ഠക്കുറുപ്പ് മെമ്മോറിയൽ വോളിബാൾ ക്ലബിനുവേണ്ടി ആദ്യകാല സെക്രട്ടറി എൻ. വിജയകുമാർ എം.എൽ.എയെ പൊന്നാട അണിയിച്ച്‌ ആദരിച്ചു. തുടർന്ന് യൂനിവേഴ്സിറ്റി, ദേശീയ താരങ്ങളെ അണിനിരത്തി ഡാലിയ വോളിബാൾ ക്ലബ് മടവൂരും എസ്‌.കെ.എം.സി പനപ്പാംകുന്നും തമ്മിൽ വോളിബാൾ മത്സരവും നടന്നു. മത്സരത്തിൽ എസ്‌.കെ.എം.സി പനപ്പാംകുന്ന് വിജയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.