ബോട്ട് ജെട്ടികൾ സാമൂഹികവിരുദ്ധരുടെ താവളമാകുന്നു

കൊട്ടിയം: അനാഥമായി കിടക്കുന്ന ബോട്ട് ജെട്ടികൾ സാമൂഹികവിരുദ്ധരുടെ താവളമായി മാറുന്നു. കഴിഞ്ഞദിവസം മയ്യനാട് മുക്കത്തെ ബോട്ട് ജെട്ടിയിലെ ഇരിപ്പിടങ്ങൾ സാമൂഹികവിരുദ്ധസംഘം നശിപ്പിക്കുകയും മത്സ്യത്തൊഴിലാളികളെ ആക്രമിക്കുകയും ചെയ്തു. കൊല്ലം---കോവളം ജലപാതയുടെ ഭാഗമായാണ് ഇരവിപുരം, മുക്കം തുടങ്ങി വിവിധയിടങ്ങളിൽ കഴിഞ്ഞ അഞ്ചുവർഷം മുമ്പ് ബോട്ട് ജെട്ടികൾ സ്ഥാപിച്ചത്. ആധുനികരീതിയിൽ നിർമിച്ച ബോട്ട് ജെട്ടികളുടെ ഇരുമ്പുകൈവരികൾ സാമൂഹികവിരുദ്ധ സംഘം കടത്തിക്കൊണ്ടുപോയ നിലയിലാണ്. ചോദ്യംചെയ്യുന്നവരെ ഈസംഘം അക്രമിക്കുന്നതും പതിവാണ്. നിർമാണം പൂർത്തിയായ ജെട്ടികൾ അടച്ചിടാത്തതിനാലാണ് ഇവിടങ്ങളിൽ സാമൂഹികവിരുദ്ധർ താവളമടിക്കുന്നത്. കൊട്ടിയം, ഇരവിപുരം പൊലീസ് സ്റ്റേഷനുകളുടെ അതിർത്തി പ്രദേശമായതിനാൽ ഇവിടെ പൊലീസ് പട്രോളിങ്ങും കാര്യക്ഷമമല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.