വിവാഹ തട്ടിപ്പ്; യുവാവ് പിടിയിൽ

കാട്ടാക്കട: നിരവധി വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ യുവാവിനെ നെയ്യാർഡാം പൊലീസ് പിടികൂടി. കുറ്റിച്ചല്‍ ഉത്തരംകോട് മേക്കേകോണത്ത് വീട്ടിൽ സജു(30)വാണ് പിടിയിലായത്. വിവാഹശേഷം ഭാര്യയുടെ ആഭരണങ്ങള്‍ പണയംെവച്ചും വിറ്റുംകിട്ടുന്ന പണം ധൂര്‍ത്തിനും ആഡംബരത്തിനും വിനിയോഗിക്കുകയായിരുന്നു പതിവെന്നും പൊലീസ് പറഞ്ഞു. കൊട്ടാരക്കര, മലയിൻകീഴ് എന്നിവിടങ്ങളിൽനിന്ന് ഇയാൾ വിവാഹം കഴിച്ചിരുന്നു. ഇടുക്കിയിൽനിന്ന് വീണ്ടും വിവാഹം കഴിച്ചപ്പോഴാണ് പരാതി ഉണ്ടായത്. കാട്ടാക്കട കോടതിയില്‍ ഹാജരാക്കിയ സജുവിനെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.