യുവാവിനെ കൊലപ്പെടുത്തിയ​ കേസിലെ പ്രതികളെ അറസ്​റ്റ്​ ചെയ്യണം ^ചെന്നിത്തല

യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണം -ചെന്നിത്തല കൊട്ടിയം: ഗൾഫിൽനിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കുത്തേറ്റു മരിച്ച കുരീപ്പള്ളികുളത്തും കരതെങ്ങും പണയിൽ ഷാഫി മൻസിലിൽ ഷാഫിക്ക് (30)ആദരാഞ്ജലി അർപ്പിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. കൊല്ലം റൂറൽ എസ്.പിയുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷ നേതാവ് ഈ ആവശ്യം ഉന്നയിച്ചത്. പ്രതികൾ ഭരണകക്ഷിയിൽ സ്വാധീനമുള്ളവരായതിനാൽ പ്രതികളെ സംരക്ഷിക്കുന്ന തരത്തിലുള്ള നടപടികൾ പൊലീസി​െൻറ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ, നാസിമുദ്ദീൻ ലബ്ബ, ബാബുരാജ്, കുരീപ്പള്ളി സലിം, ഫൈസൽ കുളപ്പാടം എന്നിവരും ചെന്നിത്തലക്കൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.