ക്വ​േട്ടഷനല്ല, സത്താറിനോടുള്ള നന്ദികൊണ്ടുള്ള കൊലയെന്ന്​ അലിഭായി

തിരുവനന്തപുരം: ക്വട്ടേഷനായിട്ടല്ല, ജോലി നല്‍കിയ സത്താറിനോടുള്ള നന്ദിയെന്ന നിലയിലാണ് കൃത്യം നിർവഹിച്ചതെന്ന് മുൻ റേഡിയോ ജോക്കി രാേജഷി​െൻറ കൊലപാതകത്തിലെ മുഖ്യപ്രതി അലിഭായി എന്ന മുഹമ്മദ് സാലിഹ് മൊഴി നൽകി. സത്താറി​െൻറ മുൻ ഭാര്യയായ ഖത്തറിലെ നൃത്താധ്യാപികയില്‍ നിന്നടക്കം രാജേഷ് പലപ്പോഴും പണം വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ടും സത്താറി​െൻറ കുടുംബജീവിതം തകര്‍ത്തതുമായി ബന്ധപ്പെട്ടുമുള്ള കാര്യങ്ങളാണ് കൊലയിലേക്ക് വഴിെവച്ചത്. കൊലപാതകം സംബന്ധിച്ച എല്ലാ വിവരങ്ങളും സത്താറിന് അറിയാം. കൃത്യം നടത്താനായി നാട്ടിലേക്കുള്ള വിമാന ടിക്കറ്റിന് പണം നല്‍കിയത് സത്താറാണ്. സുഹൃത്ത് അപ്പുണ്ണിയുടെ സഹായത്തോടെയാണ് മറ്റ് കാര്യങ്ങള്‍ ആസൂത്രണം ചെയ്തത്. രാജേഷിനെ പുറത്തുകൊണ്ടുപോയി കൊല്ലാനായിരുന്നു തീരുമാനം. എന്നാല്‍, പിറ്റേ ദിവസം രാജേഷ് ചെന്നൈയിലേക്ക് പോകുെന്നന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് അന്നുതന്നെ സ്റ്റുഡിയോയിൽെവച്ച് വകവരുത്താന്‍ തീരുമാനിച്ചത്. കൊലക്കുപയോഗിച്ച ആയുധം കൊല്ലത്ത് ഉപേക്ഷിച്ചതായാണ് ഇയാൾ മൊഴി നൽകിയത്. എന്നാൽ, ഇത് കണ്ടെടുക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. വരുംദിവസങ്ങളില്‍ പൊലീസ് ഇതിനായി കൂടുതല്‍ പരിശോധന നടത്തും. കൃത്യത്തില്‍ അലിഭായിക്കുള്ള പങ്ക് തിരിച്ചറിഞ്ഞ പൊലീസ് ഖത്തറിലെ മലയാളി സംഘടനകളും ഇൻറര്‍പോളും വഴി നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് ഇയാളെ കേരളത്തിലെത്തിക്കാന്‍ സാധിച്ചത്. ഖത്തറില്‍ ഒളിവിലായിരുന്ന ഓച്ചിറ മേമന പനച്ചമൂട് സ്‌കൈലാബ് ജങ്ഷനില്‍ മുഹമ്മദ് സാലിഹിനെ ഖത്തര്‍ പൊലീസ് പിടികൂടി കയറ്റി അയക്കുകയായിരുെന്നന്നാണ് വിവരം. സാലിഹി​െൻറ സ്േപാൺസർക്കുമേൽ കേരള പൊലീസ് ചുമത്തിയ സമ്മർദത്തെ തുടർന്ന് വിസ റദ്ദാക്കി കയറ്റി അയക്കുകയായിരുെന്നന്നും പറയപ്പെടുന്നു. ഒരു രീതിയിലും രക്ഷപ്പെടാന്‍ സാധിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ അലിഭായി കീഴടങ്ങുകയായിരുന്നു. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.