മത്സ്യത്തൊഴിലാളി മേഖലയുടെ സമഗ്രവികസനത്തിന് പദ്ധതികൾ നടപ്പാക്കും ^മുഖ്യമന്ത്രി

മത്സ്യത്തൊഴിലാളി മേഖലയുടെ സമഗ്രവികസനത്തിന് പദ്ധതികൾ നടപ്പാക്കും -മുഖ്യമന്ത്രി തിരുവനന്തപുരം: മത്സ്യത്തൊഴിലാളി മേഖലയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓഖി ദുരന്തത്തിൽ കാണാതായ 92 പേരുടെ ആശ്രിതർക്കുള്ള ധനസഹായം വിതരണംചെയ്യുകയായിരുന്നു അദ്ദേഹം. ഓഖി ദുരിതബാധിതർക്കും അവരുടെ ആശ്രിതർക്കുമുള്ള സർക്കാർ കരുതൽ ധനസഹായത്തിൽ മാത്രം ഒതുക്കില്ല. മത്സ്യത്തൊഴിലാളി മേഖലയുടെ വികസനത്തിന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 2000 കോടിയുടെ പാക്കേജ് നടപ്പാക്കാൻ തുടങ്ങി. പ്രവർത്തനരേഖ തയാറാക്കുന്ന നടപടി മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് അധ്യക്ഷനായ സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. ആഴക്കടൽ മത്സ്യബന്ധനത്തിന് പോകുന്ന സാധാരണ മത്സ്യത്തൊഴിലാളികൾക്കായി 500 ചൂണ്ട ബോട്ടുകൾ നിർമിച്ചുനൽകുന്ന പദ്ധതി നടപ്പാക്കും. 600 കോടിയുടെ ഈ പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്. മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും ലൈഫ് ജാക്കറ്റ് ലഭ്യമാക്കും. കാലാവസ്ഥ മുന്നറിയിപ്പും മത്സ്യലഭ്യതയും അപ്പപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ വഴി ലഭ്യമാക്കും. ഇതിനായി 1.45 ലക്ഷം മത്സ്യത്തൊഴിലാളികളുടെ മൊബൈൽ ഫോൺ നമ്പറുകൾ ബന്ധപ്പെട്ട ഏജൻസിക്ക് കൈമാറി. ഐ.എസ്.ആർ.ഒയുമായി ചേർന്നുള്ള നാവിക് സംവിധാനം ബോട്ടുകളിലും വള്ളങ്ങളിലും ലഭ്യമാക്കും. ഈ സംവിധാനം വ്യവസായികാടിസ്ഥാനത്തിൽ കെൽേട്രാൺ നിർമിക്കും. രക്ഷാപ്രവർത്തനങ്ങൾക്ക് മൂന്ന് മറൈൻ ആംബുലൻസുകൾ ലഭ്യമാക്കും. ഇതിന് 18.24 കോടി അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും പ്രകൃതിക്ഷോഭത്തെക്കുറിച്ചും കൃത്യമായ വിവരങ്ങൾ നൽകേണ്ട ഏജൻസികളുടെ പോരായ്മയാണ് ഓഖി ദുരന്തത്തിൽ പ്രതിഫലിച്ചതെന്ന് അധ്യക്ഷ പ്രസംഗത്തിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, ശശി തരൂർ എം.പി, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, കെ. ആൻസലൻ, എം. വിൻസ​െൻറ്, മേയർ വി.കെ. പ്രശാന്ത്, കോർപറേഷൻ അംഗങ്ങളായ കെ. ശ്രീകുമാർ, മേരി ലില്ലി രാജൻ, സോളമൻ വെട്ടുകാട്, എ.ഡി.എം ജോൺ വി. സാമുവൽ, മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, ഫാ. ടി. നിക്കോളസ്, ആൻറണി രാജു, ലെനിൻ, ബെർബി ഫെർണാണ്ടസ്, ആൾസെയിൻറ്സ് അനിൽ, എം. പോൾ, ഡാനി ജെ. പോൾ, ഫിഷറീസ് അഡീഷനൽ ഡയറക്ടർ കെ.എം. ലതി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.