സ്കോപോസ് ലോഗോ പ്രകാശനം

തിരുവനന്തപുരം: ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'സ്കോപോസ് 2018' കരിയർ ഗൈഡൻസ് വർക്ക്‌ഷോപ്- എജുക്കേഷൻ എക്സ്പോയുടെ ലോഗോ പ്രകാശനം നടത്തി. കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്.പി. ദീപക് പ്രകാശനം നിർവഹിച്ചു. കേരള സംസ്ഥാന ശിശുക്ഷേമ സമിതി ട്രഷറർ ജി. രാധാകൃഷ്‍ണൻ ട്വിറ്റർ ഹാൻഡിൽ പ്രകാശനം ചെയ്‌തു. ജില്ല ശിശുക്ഷേമ സമിതി ട്രഷററും സ്കോപോസ് 2018 ​െൻറ ഡയറക്ടറുമായ ജി. എൽ. അരുൺ ഗോപി, ജോയൻറ് സെക്രട്ടറി ആറ്റുകാൽ പ്രദീപ്, ചീഫ്‌ കോഒാഡിനേറ്റർ അനു ദേവരാജൻ, പി. ശശിധരൻ എന്നിവർ പങ്കെടുത്തു. െകല്‍ട്രോണിന് നേട്ടം തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് ഇലക്‌ട്രോണിക്‌സ് െഡവലപ്മ​െൻറ് കോർപറേഷന്‍ (കെല്‍ട്രോണ്‍) കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച നേട്ടം കൈവരിച്ചു. 402.12 കോടിയുടെ വിറ്റുവരവാണ് 2017-18 സാമ്പത്തിക വര്‍ഷം കമ്പനി കൈവരിച്ചത്. മുന്‍വര്‍ഷം കമ്പനിയുടെ വിറ്റുവരവ് 380 കോടി യായിരുന്നു. 2017--18 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ കണക്കാക്കപ്പെടുന്ന ലാഭം 2.60 കോടിയാണ്. സ്മാര്‍ട്ട് മീറ്റര്‍ നിർമാണം, സോളാര്‍ മൊഡ്യൂള്‍ നിർമാണം, ലാപ്‌ടോപ് നിർമാണം തുടങ്ങിയ വികസന പദ്ധതികള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കാന്‍ കെല്‍ട്രോണ്‍ തയാറെടുക്കുകയാണ്. അതൊടൊപ്പംതന്നെ പ്രതിരോധ ഇലക്േട്രാണിക്‌സ് മേഖലയിലും സുരക്ഷാ മേഖലയിലും കൂടുതല്‍ ശ്രദ്ധ നല്‍കിക്കൊണ്ട് ഈ സാമ്പത്തിക വര്‍ഷം മികച്ച വളര്‍ച്ചയാണ് കെല്‍ട്രോണ്‍ പ്രതീക്ഷിക്കുന്നത്. കെല്‍ട്രോണി​െൻറ സബ്‌സിഡിയറി കമ്പനികളായ കെ.സി.സി.എല്‍ 63.21 കോടിയുടെ വിറ്റുവരവും കെ.ഇ.സി.എല്‍ 14.48 കോടി യുടെ വിറ്റുവരവും 2017--18 സാമ്പത്തിക വര്‍ഷത്തില്‍ കൈവരിച്ചിട്ടുണ്ട്. കെല്‍ട്രോണ്‍ ഗ്രൂപ്പി​െൻറ മൊത്തം വിറ്റുവരവ് 479.8 കോടിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.