പാക്കറ്റുകളിലെ ക്രമക്കേട്​: 78 സൂപ്പർ മാർക്കറ്റുകൾക്കെതിരെ കേസ്​

തിരുവനന്തപുരം: പാക്കറ്റുകളിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് 78 സൂപ്പർമാർക്കറ്റുകൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് കേസെടുത്തു. സംസ്ഥാനത്തെ സൂപ്പർ മാർക്കറ്റുകളും മാളുകളും കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. പാക്കറ്റുകളുടെ പുറത്ത് പരമാവധി വിൽപന വില, തൂക്കം, ഉൽപാദന തീയതി, നിർമാതാവി​െൻറ പേര് തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തണമെന്ന പാക്കേജ്ഡ് കമ്മോഡിറ്റീസ് ചട്ടം പാലിക്കാത്തതിന് 60 കേസെടുത്തു. വില തിരുത്തിയതിന് രണ്ട് കേസും അധികവില ഇൗടാക്കിയതിന് ഒരു കേസും രജിസ്റ്റർ ചെയ്തു. ടൂത്ത് പേസ്റ്റ്, ഷാംപു, സോപ്പ് തുടങ്ങിയ ഉൽപന്നങ്ങളിൽ മൃഗജന്യ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെങ്കിൽ പാക്കറ്റിന് പുറത്ത് ചുവപ്പ് അല്ലെങ്കിൽ ബ്രൗൺ പുള്ളിയും സസ്യജന്യ വസ്തുക്കൾ ആണെങ്കിൽ പച്ചപ്പുള്ളിയും രേഖപ്പെടുത്തണമെന്ന നിർദേശം പാലിക്കാത്ത പാക്കറ്റുകൾ വിൽപനക്കായി സൂക്ഷിച്ച മൂന്ന് സ്ഥാപനങ്ങൾക്കെതിരെയും കേസെടുത്തു. 2009 ലെ ലീഗൽ മെട്രോളജി ആക്ടി​െൻറ ലംഘനത്തിന് 10 കേസുകൾ രജിസ്റ്റർ ചെയ്തു. പാക്ക് ചെയ്ത ഉൽപന്നങ്ങളിൽ വ്യാപകമായ വെട്ടിപ്പുകൾ നടക്കുെന്നന്ന വാർത്തകളെ തുടർന്നാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. സംസ്ഥാനത്താകെ 78 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. വരുംദിവസങ്ങളിലും മിന്നൽ പരിശോധനകൾ തുടരുമെന്ന് ലീഗൽ മെട്രോളജി കൺട്രോളർ മുഹമ്മദ് ഇക്ബാൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.