പ്ലാസ്​റ്റ​ിക്കിനെതിരെ ബോധവത്​കരണം

മയ്യനാട്: പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കൊണ്ടുണ്ടാകുന്ന ദോഷങ്ങളെയും പരിസര മലിനീകരണത്തെയും കുറിച്ച് ബോധവത്കരണവുമായി പഞ്ചായത്ത് അംഗങ്ങളും കുടുംബശ്രീയും രംഗത്തെത്തി. മയ്യനാട് ഗ്രാമപഞ്ചായത്ത് 20ാം വാർഡ് അംഗം ഉമയനല്ലൂർ റാഫിയുടെ നേതൃത്വത്തിലാണ് വാർഡിൽ ബോധവത്കരണം ആരംഭിച്ചത്. കടകളിലും വീടുകളിലും പ്ലാസ്റ്റിക് കവറുകൾ, പാൽ കവറുകൾ, ഐസ്ക്രീം ബോട്ടിലുകൾ തുടങ്ങിയവ ശേഖരിച്ച് സൂക്ഷിച്ചാൽ പഞ്ചായത്ത് അധികൃതർ അവ കൊണ്ടുപോകുന്നതിന് ക്രമീകരണമൊരുക്കിയതായി ഭാരവാഹികൾ അറിയിച്ചു. കുടുംബശ്രീ ഭാരവാഹികളായ സന്താനവല്ലി, ജാസ്മി, രജനി, നബീസത്ത്, പ്രമീള, രാധാമണി എന്നിവർ നേതൃത്വംനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.