'മദ്യനയം കേരളത്തെ കലാപകലുഷിതമാക്കും-'

കരുനാഗപ്പള്ളി: സംസ്ഥാന സര്‍ക്കാറി​െൻറ മദ്യനയം കേരളത്തെ കലാപകലുഷിതമാക്കുമെന്ന് കേരള സ്റ്റേറ്റ് കണ്‍സ്യൂമര്‍ കൗണ്‍സില്‍ താലൂക്ക് കമ്മിറ്റി ആരോപിച്ചു. ഭാവി തലമുറയെ നശിപ്പിക്കുന്ന നയം സര്‍ക്കാര്‍ തിരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് എം. മൈതീന്‍കുഞ്ഞ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് മുനമ്പത്ത് ഷിഹാബ് അധ്യക്ഷതവഹിച്ചു. കുന്നേല്‍ രാജേന്ദ്രന്‍, നാടിയന്‍പറമ്പില്‍ മൈതീന്‍കുഞ്ഞ്, കമറുദ്ദീൻ മുസ്‌ലിയാര്‍, ഷീലാജഗദന്‍, കെ. ശശിധരന്‍പിള്ള, ഷാജഹാൻ പണിയ്ക്കത്ത്, തെക്കടത്ത് ഷാഹുല്‍ഹമീദ്, വി.കെ. രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: മുനമ്പത്ത് ഷിഹാബ് (പ്രസി.), തെക്കടത്ത് ഷാഹുല്‍ഹമീദ്, കെ. ഷീല (വൈ. പ്രസി.‍), കുന്നേൽ രാജേന്ദ്രന്‍ (സെക്ര.), ഷാജഹാന്‍ പണിയ്ക്കത്ത്, കെ.ആര്‍. സജീവ് (ജോ.സെക്ര‍.), വി.കെ. രാജേന്ദ്രന്‍ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.