സായാഹ്ന ധർണ ഇന്ന്

തിരുവനന്തപുരം: കേരള ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷൻ (കെ.ജി.ഒ.എഫ്) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെേട്രാൾ, ഡീസൽ വില വർധനക്കെതിരെ ബുധനാഴ്ച വൈകീട്ട് 4.30ന് ജി.പി.ഒ ഓഫിസിന് മുന്നിൽ സായാഹ്ന ധർണ നടത്തും. അക്രമരാഷ്ട്രീയത്തിനെതിരെ 'ഡിജിറ്റല്‍ പ്രൊട്ടസ്റ്റ് കാമ്പയിന്‍' തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ നയിക്കുന്ന ജനമോചനയാത്രയുടെ ഭാഗമായി അക്രമരാഷ്ട്രീയത്തിനെതിരെ 'അമ്മ മനസ്സ്' ഡിജിറ്റല്‍ പ്രൊട്ടസ്റ്റ് ഒപ്പുശേഖരണ പരിപാടിയുടെ ജില്ല നേതൃയോഗം ചേർന്നു. ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍നിന്ന് ആറ് ലക്ഷം ഡിജിറ്റല്‍ ഒപ്പുകള്‍ ശേഖരിക്കാനുള്ള പദ്ധതികള്‍ക്ക് യോഗം രൂപം നല്‍കി. നവമാധ്യമങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ ആദ്യമായി നടത്തുന്ന പരിപാടിയില്‍ സി.പി.എമ്മി​െൻറയും ബി.ജെ.പിയുടെയും കൊലപാതക രാഷ്ട്രീയത്തിനെതിരെ സ്ത്രീകളാണ് ഡിജിറ്റല്‍ ഒപ്പ് രേഖപ്പെടുത്തുന്നത്. ഇതിനായി കെ.പി.സി.സി പ്രത്യേകം ആപ്ലിക്കേഷന്‍ തയാറാക്കിയിട്ടുണ്ട്. ഇത് പ്ലേ സ്റ്റോറില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. യോഗത്തില്‍ ജില്ല കോഒാഡിനേറ്റര്‍ സി.ആര്‍. പ്രാണകുമാര്‍ അധ്യക്ഷതവഹിച്ചു. കടകംപള്ളി ഹരിദാസ്, എസ്.എം. ബാലു, സുരേഷ് ബാബു, ഊരൂട്ടുകാല സുരേഷ്, പി. അഞ്ജു, സജന ബി. സാജന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.