മുട്ടപ്പലത്ത് കഞ്ചാവ് വിൽപന നടത്തിയയാൾ അറസ്​റ്റിൽ

വർക്കല: മുട്ടപ്പലം കോളനിയിലും രഘുനാഥപുരം, ശ്രീനിവാസപുരം എന്നിവിടങ്ങളിലും കഞ്ചാവ് വിൽപന നടത്തിയയാളെ വർക്കല എക്സൈസ് അറസ്റ്റ് ചെയ്തു. വർക്കല വട്ടപ്ലാംമൂട് കോളനിയിൽ സുമതി വിലാസത്തിൽ വെട്ടിൽ സുനി എന്ന സുനിൽ (37) ആണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് ചെറുകഞ്ചാവ് പൊതികളും പണവും പിടിച്ചെടുത്തു. മുട്ടപ്പലം കോളനി കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് വിൽപന നടത്തിവരികയായിരുന്നു ഇയാൾ. രണ്ടുമാസം മുമ്പും കഞ്ചാവ് വിൽപനക്കിടെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. അയിരൂർ പൊലീസിലും കഞ്ചാവ് വിൽപന നടത്തിയതിനും മറ്റ് ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണ്. റേഞ്ച് ഇൻസ്പെക്ടർ എസ്. അനിൽകുമാറി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. മുട്ടപ്പലം കോളനിയിലെയും സമീപപ്രദേശങ്ങളിലെയും യുവാക്കളെ പങ്കെടുപ്പിച്ചുള്ള ലഹരിമുക്ത ബോധവത്കരണം സംഘടിപ്പിക്കുമെന്നും ഇൻസ്പെക്ടർ അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.