ധനകമീഷനെ നയിക്കേണ്ടത്​ ഏകപക്ഷീയ തീരുമാനങ്ങളല്ല ^മുഖ്യമ​ന്ത്രി

ധനകമീഷനെ നയിക്കേണ്ടത് ഏകപക്ഷീയ തീരുമാനങ്ങളല്ല -മുഖ്യമന്ത്രി തിരുവനന്തപുരം: കേന്ദ്രധനകാര്യ കമീഷനെ നയിക്കേണ്ടത് ഏകപക്ഷീയമായ മാർഗനിർദേശങ്ങളും തീരുമാനങ്ങളുമല്ലെന്നും ഭരണഘടനയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ധനകാര്യ കമീഷന് നൽകിയ പരിഗണനവിഷയങ്ങളുടെ (ടേംസ് ഒാഫ് റഫറൻസ്) അടിസ്ഥാനത്തിൽ വിഭവങ്ങൾ തുല്യവും നീതിപൂർവകവുമായി വീതംവെക്കാൻ കഴിയുമോ എന്നത് സംശയമാണ്. ഇൗ സാഹചര്യത്തിൽ നിലവിലെ പരിഗണനവിഷയങ്ങൾ പുനഃപരിശോധിക്കലും പുനഃക്രമീകരിക്കലും അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന താൽപര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ധനകാര്യകമീഷൻ പരിഗണന വിഷയങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്നതിനും കേന്ദ്രസർക്കാറിൽ ഒരുമിച്ച് സമ്മർദം ചെലുത്തുന്നതിനും േകരളം വിളിച്ചുചേർത്ത ദക്ഷിണേന്ത്യൻ ധനമന്ത്രിമാരുടെ യോഗം മാസ്കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളുടെ സാമ്പത്തികാവസ്ഥയെ സ്വാധീനിക്കുന്നതിൽ ധനകാര്യകമീഷൻ ഏറെ പ്രാധാന്യമർഹിക്കുന്ന സംവിധാനമാണ്. കേന്ദ്രത്തിന് വിഭവങ്ങളുടെമേൽ കുത്തകയുള്ള സാഹചര്യത്തിൽ വിശേഷിച്ചും. ജി.എസ്.ടി നിലവിൽവന്നതോടെ സംസ്ഥാനങ്ങളുടെ സാമ്പത്തിക പരമാധികാരത്തെ പ്രതികൂലമായി ബാധിക്കുകയും വരുമാനത്തെ പിന്നോട്ടടിക്കുകയും ചെയ്തു. വിഭവസമാഹരണത്തിനുള്ള സംസ്ഥാനങ്ങളുടെ നല്ലൊരു ശതമാനം അവകാശങ്ങളും ജി.എസ്.ടി ഇല്ലാതാക്കി. ഇൗ സാഹചര്യത്തിൽ കൂടിയാണ് ധനകമീഷ​െൻറ ഇപ്പോഴത്തെ പരിഗണന വിഷയങ്ങൾ സംസ്ഥാനങ്ങൾക്ക് ഏറെ പ്രതികൂലമാകുന്നത്. ജനസംഖ്യ മാനദണ്ഡമാക്കിയുള്ള ധനകമീഷ​െൻറ ഫണ്ട് വീതംവെക്കലുകൾ ജനസംഖ്യ നിയന്ത്രിച്ച സംസ്ഥാനങ്ങൾക്കുള്ള ശിക്ഷയാണ്. ജനസംഖ്യ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി വളരെയധികം തുക സംസ്ഥാനം ചെലവഴിച്ചിട്ടുണ്ട്. ഇവ നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് പ്രത്യേകം ഇൻസ​െൻറീവ് അനുവദിക്കാനാണ് തീരുമാനം. ഇക്കാര്യത്തിൽ ലക്ഷ്യത്തിലെത്തിയ സംസ്ഥാനങ്ങളെ അവഗണിക്കുന്നതിനും മറുഭാഗത്ത് ഫണ്ട് വിതരണത്തിന് ജനസംഖ്യ മാനദണ്ഡമാക്കുന്നതും ഇരട്ടനീതിയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തി​െൻറ താൽപര്യങ്ങൾ സംസ്ഥാനങ്ങളുെട മേൽ അടിച്ചേൽപിക്കാനുള്ള പ്രവണത വർധിച്ചതായി ചടങ്ങിൽ അധ്യക്ഷതവഹിച്ച ധനമന്ത്രി തോമസ് െഎസക് പറഞ്ഞു. ധനകമീഷന് നൽകിയ പരിഗണനാ വിഷയങ്ങൾ ജനാധിപത്യവിരുദ്ധമാണെന്നും െഎസക് പറഞ്ഞു. പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി, ആന്ധ്രപ്രദേശ് ധനമന്ത്രി എനമല രാമകൃഷ്ണഡു, കർണാടക കൃഷിമന്ത്രി കൃഷ്ണഭൈര ഗൗഡർ, സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.