അയിരൂപ്പാറ സഹകരണ ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ്​

പിടിയിലായവർ സി.പി.എം നേതാക്കൾ കൂടുതൽ അറസ്റ്റിന് സാധ്യത കഴക്കൂട്ടം: അയിരൂപ്പാറ സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് മൂന്നേമുക്കാൽ കോടി രൂപ തട്ടിയ സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിൽ. സി.പി.എം പ്രാദേശികനേതാക്കളായ വനിത ജീവനക്കാരാണ് ക്രൈംബ്രാഞ്ച് പിടിയിലായത്. ചേേങ്കാട്ടുകോണം ശാഖാ മാനേജർ ശശികല, ക്ലർക്ക് കുശല എന്നിവരാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. മുഖ്യപ്രതി റീന, റീനയുടെ ഡ്രൈവർ സാജിദ്, ബന്ധുക്കളായ ഷീജ, ഷീബ എന്നിവരാണ് നേരത്തെ പിടിയിലായത്. ബാങ്കി​െൻറ ചേേങ്കാട്ടുകോണം പോത്തൻകോട് ശാഖകളിലാണ് തട്ടിപ്പ് നടന്നത്. അറുപതിലേറെ തവണയാണ് തട്ടിപ്പ് നടത്തിയത്. മൂന്നേമുക്കാൽ കോടിയാണ് സംഘം തട്ടിയത്. സഹകരണവകുപ്പി​െൻറ പരിശോധനാസംഘമാണ് തട്ടിപ്പ് പിടികൂടിയത്. തട്ടിപ്പിൽ ബാങ്കിലെ വരിക്കാരായ റീന, ഷീജ, ഷീബ, സാജിദ് എന്നിവരെ പിടികൂടിയിരുെന്നങ്കിലും ജീവനക്കാരെ പിടികൂടിയിരുന്നില്ല. കേസ് അട്ടിമറിക്കുന്നതായി ആരോപണം ഉയർന്നതിനെ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. രണ്ട് മാസമായി ഇഴഞ്ഞുനീങ്ങിയ അന്വേഷണത്തിനൊടുവിലാണ് ജീവനക്കാരുടെ അറസ്റ്റ്. എന്നാൽ സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിലാകാൻ സാധ്യതയുള്ളതായി സൂചനയുണ്ട്. ക്രൈംബ്രാഞ്ച് സി.െഎ സുരേഷ്ബാബുവി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.