പെരിന്തൽമണ്ണ എം.ഇ.എസ് കോളജ്​; ​മെഡിക്കൽ പി.ജി, ഡി​േപ്ലാമ കോഴ്​സ്​ ഫീസ്​ രാജേ​ന്ദ്രബാബു കമ്മിറ്റി നിശ്​ചയിച്ചു

തിരുവനന്തപുരം: പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജിലെ 2016--17 വര്‍ഷത്തെ എം.എസ്, എം.ഡി കോഴ്‌സുകളുടെ ഫീസ് ഘടന ജസ്റ്റിസ് രാജേന്ദ്ര ബാബു അധ്യക്ഷനായ ഫീ റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ചു. കോളജി​െൻറ വരവ് ചെലവുകള്‍ പരിശോധിച്ച ശേഷമാണ് ഫീ റെഗുലേറ്ററി കമ്മിറ്റി അധ്യക്ഷന്‍ ജസ്റ്റിസ് രാജേന്ദ്രബാബു ഫീസ് നിശ്ചയിച്ച് ഉത്തരവിറക്കിയത്. പി.ജി ക്ലിനിക്കല്‍ കോഴ്‌സിന് 2016--17 അധ്യയനവര്‍ഷം 7,84,250 രൂപയും പി.ജി നോണ്‍ ക്ലിനിക്കല്‍ കോഴ്‌സിന് 3,19,200 രൂപയും ഡിപ്ലോമ ക്ലിനിക്കല്‍ കോഴ്‌സിന് 6,06,450 രൂപയുമാണ് വാര്‍ഷിക ഫീസ് ഈടാക്കാവുന്നതെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇതില്‍ കൂടുതല്‍തുക ഈടാക്കിയിട്ടുണ്ടെങ്കില്‍ അത് അടുത്ത ഫീസില്‍ ഇളവ് ചെയ്ത് കൊടുക്കണമെന്നും നിര്‍ദേശമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.