യു.എസ്.ടി ഗ്ലോബൽ തിരുവനന്തപുരം എൻജിനീയറിങ്​ കോളജുമായി ധാരണയിൽ

തിരുവനന്തപുരം: ആഗോളതലത്തിൽ പ്രമുഖ കമ്പനികൾക്ക് മുൻനിര ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന സ്ഥാപനമായ യു.എസ്.ടി ഗ്ലോബൽ, കോളജ് ഓഫ് എൻജിനീയറിങ്ങുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. യു.എസ്.ടി ഗ്ലോബലി​െൻറ ഇന്നവേഷൻ സ​െൻററായ ഇൻഫിനിറ്റി ലാബ്‌സും കോളജ് ഓഫ് എൻജിനീയറിങ് (സി.ഇ.ടി) വിദ്യാർഥികളും മുൻനിര സേവനങ്ങളായ റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നിവയിൽ സഹകരിച്ചു പ്രവർത്തിക്കുന്നതിന് ഉതകുന്നതാണ് കരാർ. പഠനവും വ്യവസായ മേഖലയും ഒന്നിക്കുന്നതു വഴി ഉപഭോക്താക്കളുടെ വാണിജ്യപരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നാണ് യു.എസ്.ടി ഗ്ലോബൽ പ്രതീക്ഷിക്കുന്നത്. യു.എസ്.ടി ഗ്ലോബലി​െൻറ ഇന്നവേഷൻ മേഖലയിൽ പ്രവർത്തിക്കുന്നതിലൂടെ ആധുനിക സാങ്കേതികതകളെക്കുറിച്ച് അറിയാൻ വിദ്യാർഥികളെ പ്രാപ്തരാക്കാനും ലക്ഷ്യമിടുന്നതാണ് ഇത്തരത്തിലൊരു കരാർ. മൂന്ന് മുതൽ ആറ് മാസം വരെ ദൈർഘ്യമുള്ള ഈ പരിശീലന കാലഘട്ടത്തിൽ (ഇൻറേൺഷിപ്) വിദ്യാർഥികൾ യു.എസ്.ടി ഗ്ലോബലി​െൻറ തിരുവനന്തപുരം കാമ്പസിലായിരിക്കും പ്രവർത്തിക്കുക. നാലായിരത്തോളം വിദ്യാർഥികളാണ് സ്ഥാപനത്തിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.