'ഇന്ത്യ സ്‌കിൽസ​്് കേരള 2018': മേഖലാ മത്സരങ്ങള്‍ ഇന്നുമുതൽ

തിരുവനന്തപുരം: യുവജനങ്ങളുടെ നൈപുണ്യവികസനം ലക്ഷ്യമാക്കി തൊഴില്‍വകുപ്പി​െൻറ കീഴിൽ വ്യവസായിക പരിശീലന വകുപ്പും കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സും (കെയിസ്) സംയുക്തമായി സംഘടിപ്പിക്കുന്ന 'ഇന്ത്യ സ്‌കില്‍സ് കേരള 2018'​െൻറ ചതുര്‍ദിന മേഖലാ മത്സരങ്ങള്‍ സംസ്ഥാനത്ത് മൂന്നു കേന്ദ്രങ്ങളിലായി ബുധനാഴ്ച തുടങ്ങും. ദക്ഷിണമേഖലാ മത്സരങ്ങള്‍ തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എ. സമ്പത്ത് എം.പി മുഖ്യപ്രഭാഷണം നടത്തും. വി.എസ്. ശിവകുമാര്‍ എം.എല്‍എ അധ്യക്ഷതവഹിക്കും. മധ്യമേഖല മത്സരങ്ങള്‍ ചാലക്കുടി ഗവ. ഐ.ടി.ഐ-യില്‍ ബി.ഡി. ദേവസി എം.എൽ.എ-യും ഉത്തരമേഖല മത്സരങ്ങള്‍ കോഴിക്കോട് മാലിക്കടവ് ഗവ.ഐ.ടി.ഐയില്‍ കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പാറശ്ശേരിയും ഉദ്ഘാടനം ചെയ്യും. ജില്ല മത്സരങ്ങളില്‍ വിജയിച്ചവരുടെ പേരുവിവരങ്ങള്‍ www.indiaskillskerala.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. മേഖല മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് 28 മുതല്‍ 30 വരെ കൊച്ചി മറൈന്‍ ഡ്രൈവിൽ നടക്കുന്ന സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുക്കാം. ഭക്തി നിർഭരമായി മലയിൻകീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് മലയിൻകീഴ്: ഭക്തിയുടെ നിറവില്‍ മലയിൻകീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ആറാട്ട്. ചൊവ്വാഴ്ച വൈകീട്ട് നാലമ്പലത്തിലെ വിശേഷാൽ പൂജകൾക്കു ശേഷം 4-.45ന് ഉത്സവത്തിന്‌ സമാപനംകുറിച്ച് തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് കൊടിയിറക്കി. തുടർന്ന്, ഗജരാജൻ മംഗലാംകുന്ന് കർണൻ തിടമ്പേറ്റി ആറാട്ടു ഘോഷയാത്ര ആരംഭിച്ചു. ഗുരുവായൂർ നന്ദൻ, ഗുരുവായൂർ വലിയ വിഷ്ണു എന്നീ ഗജവീരന്മാർ അകമ്പടി സേവിച്ചു. മലയിൻകീഴ് ജങ്ഷനിൽ ഗജവീരന്മാർ അണിനിരന്ന് ഒരുമണിക്കൂറോളം ഭക്തർക്ക് ദർശനമേകി. മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും അനുയായികളും അവതരിപ്പിച്ച വടക്കൻ പാണ്ടിമേളവും അരങ്ങേറി. ശേഷം ഘോഷയാത്ര കുഴയ്ക്കാട് ഭഗവതീ ക്ഷേത്രത്തിലെ അണപ്പാട് വൈഷ്ണവ തീർഥത്തിൽ എത്തി ആറാടി രാത്രി 10ഒാടെ ക്ഷേത്രത്തിലേക്ക് തിരിച്ചു. ആറാട്ട് എഴുന്നള്ളത്തിന് മുന്നോടിയായി വൈകീട്ട് നാലരയോടെ വേലകളിയും അരങ്ങേറി. ആറാട്ട് ഘോഷയാത്രയും ചടങ്ങുകളും വീക്ഷിക്കാൻ പതിനായിരങ്ങളാണ് എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.