കേരളത്തില്‍ ചെറുകിട വ്യവസായരംഗം നിക്ഷേപ സൗഹൃദമാക്കും -^മന്ത്രി

കേരളത്തില്‍ ചെറുകിട വ്യവസായരംഗം നിക്ഷേപ സൗഹൃദമാക്കും --മന്ത്രി തിരുവനന്തപുരം: കേരളത്തില്‍ ചെറുകിട വ്യവസായരംഗം നിക്ഷേപ സൗഹൃദമാക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍. വ്യവസായ വാണിജ്യ വകുപ്പി​െൻറ നിയന്ത്രണത്തിലുള്ള വ്യവസായ എസ്റ്റേറ്റുകളിലെ സ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായിക പ്രവര്‍ത്തനങ്ങളില്‍ കാലാനുസൃതമായ മാറ്റം അനുവദിക്കേണ്ടതി​െൻറയും ഉൽപന്നങ്ങള്‍ കാലികമാക്കേണ്ടതി​െൻറയും ആവശ്യകത യോഗം ചര്‍ച്ച ചെയ്തു. വ്യവസായത്തിന് ഭൂമി അനുവദിക്കുന്നതിലെ നടപടിക്രമങ്ങള്‍ പരിശോധിക്കുന്നതിനും ഭൂമി പാട്ടത്തിന് അനുവദിക്കുന്നതിനുമായി 2013 ലും 2016 ലും പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പരിശോധിച്ച് ആവശ്യമായ ഭേദഗതി നിർദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് മന്ത്രി വ്യവസായ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടര്‍ക്കും നിർദേശം നല്‍കി. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വ്യവസായ എസ്റ്റേറ്റുകളിലെ വ്യവസായികളുടെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി മേഖലാ അടിസ്ഥാനത്തില്‍ വ്യവസായ ഡയറക്ടറുടെ നേതൃത്വത്തില്‍ അദാലത് നടത്തും. കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ ഉന്നയിച്ചിട്ടുള്ള വിവിധ ആവശ്യങ്ങള്‍ പരിശോധിച്ച് അവരുടെ അഭിപ്രായം കൂടി പരിഗണിച്ചുകൊണ്ട് വ്യവസായ അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ കഴിയുമെന്ന് യോഗം വിലയിരുത്തി. ഔദ്യോഗിക തലത്തില്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപ സൗഹൃദ സാഹചര്യം സൃഷ്ടിക്കുന്നതിനുമായി കേരള ഇന്‍വെസ്റ്റ്മ​െൻറ് പ്രമോഷന്‍ ആൻഡ് ഫെസിലിറ്റേഷന്‍ ആക്ട് നിലവില്‍ വന്നത് കേരളത്തില്‍ വ്യവസായ രംഗത്ത് ഗുണപരമായ മാറ്റം കൊണ്ടുവരാന്‍ കഴിയും എന്ന് യോഗം വിലയിരുത്തി. യോഗത്തില്‍ വ്യവസായ വകുപ്പ് സെക്രട്ടറി സഞ്ജയ് കൗള്‍, വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ബിജു, കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ ഭാരവാഹികള്‍, മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.