വാർഷിക സമ്മേളനം

വെഞ്ഞാറമൂട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വെഞ്ഞാറമൂട് മേഖല പാലാംകോണം ശിശുമന്ദിരത്തിൽ നടന്നു. സമ്മേളനത്തി​െൻറ അനുബന്ധ പരിപാടിയായി 'ജീവിത ശൈലീ രോഗങ്ങളെക്കുറിച്ച് ആർദ്രം ഫാക്കൽറ്റി അംഗം ശ്രീലത ക്ലാസ് നയിച്ചു. യുവസമിതി അംഗം ശരത് പ്രഭാവ് 'പ്രപഞ്ചവും മനുഷ്യനും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഉദ്ഘാടന ക്ലാസ് നടത്തി. തുടർന്ന് ജയരാജ് സംവിധാനം ചെയ്ത 'ഒറ്റാൽ' സിനിമ വെഞ്ഞാറമൂട് ഗ്രാമചിത്ര ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ പ്രദർശിപ്പിച്ചു. പ്രതിനിധി സമ്മേളനത്തില്‍ മേഖല പ്രസിഡൻറ് ബോബൻസാരംഗി അധ്യക്ഷത വഹിച്ചു. പ്രവേശനം ഇന്നുമുതൽ വെഞ്ഞാറമൂട്: തേമ്പാമ്മൂട് ജനതാ ഹയർ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ച് മുതല്‍ 10 വരെയുള്ള ക്ലാസുകളിലേ പ്രവേശനം ബുധനാഴ്ച തുടങ്ങുമെന്ന് പ്രഥമാധ്യാപിക അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.