പെൻഷൻ തിരിമറി: ട്രഷറി മുൻ ഉദ്യോഗസ്​ഥന്​ നാലുവർഷം കഠിനതടവ്​

തിരുവനന്തപുരം: പെൻഷൻകാരുടെയും മരിച്ചവരുടെയും പെൻഷൻ തുക തിരിമറി നടത്തിയ കേസിൽ ട്രഷറി മുൻ ഉദ്യോഗസ്ഥന് നാലുവർഷം കഠിനതടവും പിഴയും. 1996-'97 കാലഘട്ടത്തിൽ ചാത്തന്നൂർ സബ്ട്രഷറിയിൽ രേഖകളിൽ കൃത്രിമംകാട്ടി 1,05,493 രൂപ അപഹരിച്ച കേസിൽ സീനിയർ സൂപ്രണ്ടായിരുന്ന കൊല്ലം ൈമലക്കാട് പിറയിൽവീട്ടിൽ അംബികേശൻ നായരെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി അജിത്കുമാർ നാലുവർഷം കഠിനതടവിനും 25,000 രൂപ പിഴക്കും ശിക്ഷിച്ചത്. റാഫേയലത്തുബീവി, പൊന്നമ്മഅമ്മ, തങ്കമ്മഅമ്മ തുടങ്ങി നിരവധി പേരുടെ പെൻഷൻ പണം സംബന്ധിച്ച രേഖകളിൽ തിരിമറി നടത്തിയെന്നാണ് കേസ്. വിവിധ വകുപ്പുകൾ പ്രകാരം നാലുവർഷം വീതമാണ് ശിക്ഷ. ശിക്ഷ ഒരേകാലയളവിൽ അനുഭവിച്ചാൽ മതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.